മുത്തൂറ്റ് ഫിനാന്‍സിന്റെ വായ്പകളില്‍ 16 ശതമാനം വര്‍ധനവ്

കൊച്ചി: മുത്തൂറ്റ് ഫിനാന്‍സ് കൈകാര്യം ചെയ്യുന്ന ആകെ വായ്പകള്‍ നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ത്രൈമാസത്തില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 16 ശതമാനം വര്‍ധിച്ച് 46,501 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം ഇത് 40,228 കോടി രൂപയായിരുന്നു. ഈ ത്രൈമാസത്തില്‍ കൈകാര്യം ചെയ്യുന്ന ആകെ വായ്പാ ആസ്തികളില്‍ 370 കോടി രൂപയുടെ ഇടിവുണ്ടായിട്ടുണ്ട്. നികുതിക്കു ശേഷമുള്ള സംയോജിത ലാഭം കഴിഞ്ഞ വര്‍ഷത്തെ 563 കോടി രൂപയെ അപേക്ഷിച്ച് 52 ശതമാനം വര്‍ധിച്ച് 858Read More →

ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ ഇനി തത്സമയ ആരോഗ്യ ഇന്‍ഷുറന്‍സും

കൊച്ചി: ഓണ്‍ലൈന്‍ വഴി അതിവേഗം സ്വന്തമാക്കാവുന്ന ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസി ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കും ഇന്ത്യയിലെ ആദ്യ പൊതു-സ്വകാര്യ മേഖലാ സംയുക്ത ഇന്‍ഷുറന്‍സ് കമ്പനിയായ യുനിവേഴ്‌സല്‍ സോംപോ ജനറല്‍ ഇന്‍ഷുറന്‍സും ചേര്‍ന്ന് അവതരിപ്പിച്ചു. 50,000 മുതല്‍ 15 ലക്ഷം രൂപ വരെ ആരോഗ്യ പരിരക്ഷ ലഭിക്കുന്ന ഐഒബി ഹെല്‍ത്ത് കെയര്‍ ഇന്‍ഷൂറന്‍സ് പോളിസി ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ എല്ലാ ശാഖകളില്‍ നന്നും തത്സമയം സ്വന്തമാക്കാം. ഇണകള്‍ക്കും ആശ്രിതരായ മക്കള്‍ക്കും മാതാപിതാക്കള്‍ക്കുംRead More →

കേന്ദ്ര സര്‍ക്കാരിന്റെ ജെം ഫെഡറല്‍ ബാങ്കുമായി കൈകോര്‍ക്കുന്നു

കൊച്ചി:  സര്‍ക്കാര്‍ വകുപ്പുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ആവശ്യമായ ചരക്കുകളും സേവനങ്ങളും ഒരു കുടയ്ക്കു കീഴില്‍ ലഭ്യമാക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ സംഭരണ സംവിധാനമായ ഗവണ്‍മെന്റ് ഇ-മാര്‍ക്കറ്റ്‌പ്ലേസ് (ജെം) ഫെഡറല്‍ ബാങ്കുമായി ധാരണാ പത്രം ഒപ്പുവച്ചു. ഈ പങ്കാളിത്തത്തിലൂടെ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പര്‍ചേസുകള്‍ക്ക് ഓണ്‍ലൈന്‍ ഫണ്ട് ട്രാന്‍സ്ഫറും അനുബന്ധ ഓണ്‍ലൈന്‍ സേവനങ്ങളും ഫെഡറല്‍ ബാങ്കിന് നല്‍കാന്‍ കഴിയും. ജെം പൂള്‍ അക്കൗണ്ട് മുഖേനയുള്ള ഫണ്ട് ട്രാന്‍സ്ഫര്‍ അടക്കം പെര്‍ഫോമന്‍സ് ബാങ്ക് ഗ്യാരണ്ടി, ഏണസ്റ്റ് മണിRead More →

ഇന്ത്യയില്‍ വീണ്ടും പലിശ കുറയുന്നതിന് സാധ്യതയുണ്ടെന്ന് ആര്‍ബിഐ ഗവര്‍ണര്‍

രാജ്യത്ത് വീണ്ടും പലിശ കുറയുന്നതിന് സാധ്യതയുണ്ടെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്തദാസ്. നാണ്യപ്പെരുപ്പ നിരക്ക് സുരക്ഷിതമായ നിലയിലായതിനാല്‍ പലിശ കുറയ്ക്കുന്നത് പരിഗണിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. അമേരിക്കയില്‍ പലിശ നിരക്ക് കുറച്ചതിനാല്‍ ഇന്ത്യയില്‍ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ കൂടുതലായി നിക്ഷേപം നടത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.അടുത്ത മാസം അവലോകന യോഗം ചേരാനിരിക്കിയൊണ് വീണ്ടും പലിശ കുറക്കുന്നതിനുളള സാധ്യതകളുണ്ടെന്ന സൂചനകളുമായി ആര്‍ബിഐ ഗവര്‍ണര്‍ രംഗത്തെത്തിയിരിക്കുന്നത്. നാണ്യപ്പെരുപ്പം 4 ശതമാനത്തിന് താഴെയാണ്. അടുത്ത ഒരു വര്‍ഷത്തേക്ക് Read More →

ചില്ലറ വില്‍പ്പന രംഗം സാധാരണ നിലയില്‍ തിരിച്ചെത്തും: അദീബ് അഹ്മദ്

കൊച്ചി– ഇന്ത്യയില്‍ ഇപ്പോള്‍ വിപണി മാന്ദ്യം ഉണ്ടെങ്കിലും ചില്ലറ വില്‍പ്പന മേഖല വൈകാതെ സാധാരണ നിലയിലേക്ക് തിരിച്ചെത്തുമെന്ന് ലുലു ഗ്രൂപ്പിനു കീഴിലുള്ള രാജ്യാന്തര റിട്ടെയ്ല്‍ കമ്പനിയായ ടേബ്ള്‍സ് മാനേജിങ് ഡയറക്ടര്‍ അദീബ് അഹ്മദ് പറഞ്ഞു. നിലവില്‍ കാണുന്നത് റീട്ടെയ്ല്‍ മേഖലയിലെ ഒരു ചാക്രിക പ്രതിഭാസം മാത്രമാണ്. വിപണി സാധ്യതകള്‍ പരിഗണിക്കുമ്പോള്‍ ഇന്ത്യ ശക്തമായ നിലയില്‍ തന്നെ തുടരും. വൈകാതെ തിരിച്ചുവരവും ഉണ്ടാകും, അദീബ് പറഞ്ഞു. മുംബൈയില്‍ നടന്ന 16ാമത് ഇന്ത്യRead More →