ഓഹരി വിപണി നഷ്ടത്തില്‍

ഓഹരി വിപണി നഷ്ടത്തില്‍

September 24, 2018 0 By

മുംബൈ: കഴിഞ്ഞയാഴ്ചയിലെ നഷ്ടത്തില്‍നിന്ന് ഓഹരി വിപണി കരകയറിയില്ല. വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍തന്നെ സൂചികകളില്‍ നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്.

സെന്‍സെക്സ് 108 പോയന്റ് താഴ്ന്ന് 36733ലും നിഫ്റ്റി 42 പോയന്റ് നഷ്ടത്തില്‍ 11100ലുമാണ് വ്യാപാരം നടക്കുന്നത്.

അസംസ്‌കൃത എണ്ണവിലയിലെ വര്‍ധമൂലംയ ഓയില്‍ മാര്‍ക്കറ്റിങ് കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലാണ്.

ഒഎന്‍ജിസി, ഹിന്‍ഡാല്‍കോ, സിപ്ല, ലുപിന്‍, ടെക് മഹീന്ദ്ര, ഡോ.റെഡ്ഡീസ് ലാബ്, ഇന്‍ഫോസിസ്, ടിസിഎസ്, റിലയന്‍സ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

ബജാജ് ഫിനാന്‍സ്, ഹീറോ മോട്ടോര്‍കോര്‍പ്, ഭാരതി എയര്‍ടെല്‍, മാരുതി സുസുകി, എച്ച്ഡിഎഫ്സി, കൊട്ടക് മഹീന്ദ്ര, പവര്‍ഗ്രിഡ്, ടാറ്റ സ്റ്റീല്‍, എസ്ബിഐ, ടാറ്റ മോട്ടോഴ്സ്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.