അക്കൗണ്ട് അഗ്രിഗേറ്റര്‍ സംവിധാനം  സജീവമാക്കി ആക്സിസ് ബാങ്ക്

കൊച്ചി: ഉപഭോക്താക്കള്‍ക്കും സാമ്പത്തിക സ്ഥാപനങ്ങള്‍ക്കും സൗകര്യപ്രദമായ രീതിയില്‍ ഉപഭോക്താക്കളുടെ ഡാറ്റ ഡിജിറ്റല്‍ രീതിയില്‍ എളുപ്പത്തില്‍ കൈമാറുന്ന അക്കൗണ്ട് അഗ്രഗേറ്റര്‍ സംവിധാനത്തില്‍ ആക്സിസ് ബാങ്ക് സജീവമാകുന്നു. സാമ്പത്തിക വിവരദായകര്‍ എന്ന രീതിയിലാണ് രാജ്യത്തെ മൂന്നാമത്തെ വലിയ സ്വകാര്യ ബാങ്കായ ആക്സിസ് ബാങ്ക് സജീവമാകുക. നിയന്ത്രണ സംവിധാനത്തിനു കീഴിലുള്ള വിവിധ സ്ഥാപനങ്ങള്‍ക്കാണ് ഉപഭോക്താക്കളുടെ സാമ്പത്തിക വിവര ഡാറ്റ സമ്മതത്തോടു കൂടി കൈമാറുക. ഇങ്ങനെ അനുമതി നല്‍കുന്ന വ്യക്തികള്‍ക്കും ചെറുകിട സ്ഥാപനങ്ങള്‍ക്കും അവരുടെ ഡാറ്റRead More →

സെക്യേര്‍ഡ് എന്‍സിഡി വഴി മുത്തൂറ്റ് ഫിനാന്‍സ്  2000 കോടി രൂപ സമാഹരിക്കും

കൊച്ചി: മുത്തൂറ്റ് ഫിനാന്‍സ് സെക്യേര്‍ഡ് എന്‍സിഡി വഴി രണ്ടായിരം കോടി രൂപ സമാഹരിക്കും. ഒക്ടോബര്‍ 27 മുതല്‍ നവംബര്‍ 20 വരെയാണ് അപേക്ഷിക്കാനാവുക. തങ്ങളുടെ പബ്ലിക് ഇഷ്യൂവിന്റെ  23-ാമത് സീരിസ് വഴി ആയിരം രൂപ വീതം മുഖവിലയുള്ള എന്‍സിഡികളാണ് വിതരണം ചെയ്യുന്നത്. നൂറു കോടി രൂപയുടെ ഈ ഇഷ്യുവിലെ 1900 കോടി രൂപ വരെയുള്ള അധിക സമാഹരണവും കൈവശം വെക്കാന്‍ സാധിക്കും. ഈ കടപത്രങ്ങള്‍ ബിഎസ്ഇയില്‍ ലിസ്റ്റു ചെയ്യാനും ഉദ്ദേശിക്കുന്നുണ്ട്. ക്രിസില്‍Read More →

പ്രത്യേക ഉത്സവ ഓഫറുകള്‍ പ്രഖ്യാപിച്ച് ഐസിഐസിഐ ബാങ്ക്

കൊച്ചി: ബാങ്കിങ് സേവനങ്ങള്‍ക്ക് ഉള്‍പ്പെടെ, വിവിധ ബ്രാന്‍ഡുകളിലും ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും ആയിരക്കണക്കിന് ഓഫറുകള്‍ ലഭ്യമാക്കി ഐസിഐസിഐ ബാങ്ക് പ്രത്യേക ഉത്സവ ഓഫറുകള്‍ പ്രഖ്യാപിച്ചു. റീട്ടെയില്‍, ബിസിനസ് ഉപഭോക്താക്കള്‍ക്കായി ഫെസ്റ്റിവല്‍ ബൊണാന്‍സ എന്ന പേരില്‍ പ്രഖ്യാപിച്ച ഓഫറുകളില്‍ ഡിസ്‌ക്കൗണ്ടുകളും ക്യാഷ്ബാക്കുകളും ഉള്‍പ്പെടും. വിവിധ ബാങ്കിങ് ഉല്‍പ്പന്നങ്ങളിലും സേവനങ്ങളിലും ആകര്‍ഷകമായ ആനുകൂല്യങ്ങളാണ് ലഭ്യമാക്കുക. ചില ഓഫറുകള്‍ 2020 ഒക്ടോബര്‍ ഒന്ന് മുതലും മറ്റുള്ളവ ഈ ഉത്സവ സീസണിന്റെ വിവിധ ദിവസങ്ങളിലായും ലഭ്യമായി തുടങ്ങും.Read More →

ഡെബിറ്റ് കാര്‍ഡില്‍ ഇരുചക്ര വാഹന വായ്പയുമായി ഫെഡറല്‍ ബാങ്ക്

കൊച്ചി: ഡെബിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് മാസത്തവണ വ്യവസ്ഥയില്‍ ഇരുചക്ര വാഹനം വാങ്ങാന്‍ സൗകര്യമൊരുക്കി ഫെഡറല്‍ ബാങ്ക് പുതിയ പദ്ധതി അവതരിപ്പിച്ചു. യോഗ്യരായ ഫെഡറല്‍ ബാങ്ക് ഉപഭോക്താക്കള്‍ക്ക് വെറും ഒരു രൂപ മാത്രം അടച്ച് ലളിതമായ നടപടിക്രമങ്ങളിലൂടെ ഇരുചക്ര വാഹനം സ്വന്തമാക്കാം. ഈ വായ്പാ പദ്ധതിക്ക് ബാങ്കില്‍ നേരിട്ടെത്തുകയോ മറ്റു പേപ്പര്‍ ജോലികളോ വേണ്ടതില്ല. പൂര്‍ണമായും ഓണ്‍ലൈന്‍ ആയാണ് ഇടപാട്. ഹീറോ മോട്ടോകോര്‍പ്, ഹോണ്ട മോട്ടോര്‍സൈക്കിള്‍, ടിവിഎസ് മോട്ടോര്‍ എന്നീ കമ്പനികളുടെRead More →

കല്യാണ്‍ ജുവല്ലേഴ്സ് ഐപിഒയ്ക്കായി സെബിയില്‍ അപേക്ഷ സമര്‍പ്പിച്ചു

കൊച്ചി: വരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഏറ്റവും വലിയ ജുവല്ലറി കമ്പനികളിലൊന്നായ കല്യാണ്‍ ജുവല്ലേഴ്സ് പ്രാഥമിക ഓഹരി വില്‍പനയ്ക്കായി (ഐപിഒ) സെബിയില്‍ അപേക്ഷ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു.1750 കോടി രൂപയുടെ ഐപിഒയില്‍ 1000 കോടി രൂപയുടേത് പുതിയ ഓഹരികളായിരിക്കും. 750 കോടി രൂപയുടേത് പ്രമോട്ടര്‍മാരുടെ ഓഹരികളാണ്. രണ്ടു കോടി രൂപ വരെയുള്ള ഓഹരികള്‍ ജീവനക്കാര്‍ക്കായും മാറ്റി വെക്കും. ഓഹരികള്‍ ബിഎസ്ഇയിലും എന്‍എസ്ഇയിലും ലിസ്റ്റു ചെയ്യാനും ഉദ്ദേശിക്കുന്നുണ്ട്. 21 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 107 ഷോറൂമുകളും ഗള്‍ഫ് മേഖലയില്‍ 30 ഷോറൂമുകളുമാണ് കല്യാണ്‍ ജുവല്ലേഴ്സിനുള്ളത്. 2020 സാമ്പത്തിക വര്‍ഷത്തില്‍ 10100.918 കോടി രൂപയുടെ വരുമാനമായിരുന്നുRead More →