അവകാശ ഓഹരിയ്ക്ക് റെക്കോര്‍ഡ് തീയതി നിശ്ചയിച്ച് ഷിപ്പിംഗ് കമ്പനി

ന്യൂഡല്‍ഹി: അവകാശ ഓഹരിയുടെ റെക്കോര്‍ഡ് തീയതിയായി ജൂലൈ 13 നിശ്ചയിച്ചിരിക്കയാണ് സീകോസ്റ്റ് ഷിപ്പിംഗ് സര്‍വീസ് ലിമിറ്റഡ്.റൈറ്റ് ഇഷ്യുവില്‍ 20,20,05,000 പെയ്ഡ്-അപ്പ് ഇക്വിറ്റി ഷെയറുകള്‍ ഉള്‍പ്പെടുന്നു. ഒരു ഓഹരിക്ക് 2.40 രൂപയാണ് വില. 1.40 രൂപ പ്രീമിയം ഉള്‍പ്പെടെയാണിത്. മൊത്തം ഇഷ്യു 48,48,12,000 രൂപയുടേതാണ്. റൈറ്റ് ഇഷ്യു 2023 ജൂലൈ 21 വെള്ളിയാഴ്ച ആരംഭിച്ച് 2023 ജൂലൈ 31 തിങ്കളാഴ്ച അവസാനിക്കും. ഈ കാലയളവില്‍, യോഗ്യതയുള്ള ഓഹരി ഉടമകള്‍ക്ക് ഒരു ഇക്വിറ്റിRead More →

ലാഭവിഹിതത്തിന് റെക്കോര്‍ഡ് തീയതി നിശ്ചയിച്ച് സ്മോള്‍ക്യാപ് ഓഹരി

ന്യൂഡല്‍ഹി: ലാഭവിഹിതത്തിന്റെ റെക്കോര്‍ഡ് തീയതിയായി ജൂലൈ 27 നിശ്ചയിച്ചിരിക്കയാണ് സ്മോള്‍ക്യാപ് കമ്പനിയായ ഡോളര്‍ ഇന്‍ഡസ്ട്രീസ്.2 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 3 രൂപ അഥവാ 150 ശതമാനം ലാഭവിഹിതമാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. നാലാംപാദത്തില്‍ 407.63 കോടി രൂപയുടെ വരുമാനം നേടിയ കമ്പനിയാണിത്. മുന്‍വര്‍ഷത്തെ സമാനപാദത്തില്‍ വരുമാനം 376.80 കോടി രൂപ മാത്രമായിരുന്നു. അറ്റാദായം പക്ഷെ 36.44 കോടി രൂപയില്‍ നിന്നും 0.55 കോടി രൂപയായി കുറഞ്ഞു. നിലവില്‍ 375.50 രൂപയിലാണ് സ്റ്റോക്കുള്ളത്.Read More →

ന്യൂഡല്‍ഹി: ആദ്യ സെഷനുകളില്‍ നഷ്ടം വരിച്ചെങ്കിലും പിന്നീട് തിരിച്ചുകയറി രൂപ ഡോളറിനെതിരെ മാറ്റമില്ലാതെ തുടര്‍ന്നു. 82.61 നിരക്കിലാണ് വെള്ളിയാഴ്ച ഇന്ത്യന്‍ കറന്‍സി ക്ലോസ് ചെയ്തത്. ഇന്ത്യന്‍ ഇക്വിറ്റികളിലേയ്ക്കുള്ള വിദേശ ഫണ്ട് ഒഴുക്കാണ് രൂപയെ തുണയ്ക്കുന്നത്. 82.68 ലെവലിലായിരുന്നു തുടക്കം. പിന്നീട് ദിവസത്തെ താഴ്ന്ന നിരക്കായ 82.75 ലേയ്ക്ക് വീണെങ്കിലും തിരിച്ചുകയറി. ഒടുവില്‍, 82.61 ല്‍ ക്ലോസ് ചെയ്യുകയായിരുന്നു. എങ്കിലും വ്യാഴാഴ്ചയിലെ ക്ലോസിംഗിനേക്കാള്‍ 1 പൈസ കുറവാണിത്. 82.60 നിരക്കിലായിരുന്നു വ്യാഴാഴ്ചയിലെRead More →

കുത്തനെ ഉയര്‍ന്ന് സീ എന്റര്‍ടെയ്ന്‍മെന്റ് ഓഹരി

ന്യൂഡല്‍ഹി: സീ എന്റര്‍ടൈന്‍മെന്റ് എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ ഓഹരികള്‍ വെള്ളിയാഴ്ച വ്യാപാരത്തില്‍ കുത്തനെ ഉയര്‍ന്നു. ഇതോടെ തുടര്‍ച്ചയായ അഞ്ചാം സെഷനിലും നേട്ടം വര്‍ദ്ധിപ്പിക്കാന്‍ സ്റ്റോക്കിനായി. ഓഹരി 10 ശതമാനം ഉയര്‍ന്ന് 207.55 രൂപയിലെത്തുകയായിരുന്നു. ഒടുവില്‍ 9.41 ശതമാനം ഉയര്‍ന്ന് 206.45 രൂപയിലായിരുന്നു ക്ലോസിംഗ്. ബിഎസ്ഇയില്‍ ഏകദേശം 26.89 ലക്ഷം ഓഹരികള്‍ കൈമാറ്റം ചെയ്തു. രണ്ടാഴ്ചത്തെ ശരാശരി, 6.71 ലക്ഷം ഓഹരികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ നാലിരട്ടി കൂടുതല്‍. ഇന്നത്തെ ക്ലോസിംഗ് വിലയായ 206.45 രൂപയില്‍,Read More →

റിലയന്‍സ് റീട്ടെയ്ല്‍ ഓഹരി മൂലധനം കുറയ്ക്കുന്നു

ന്യൂഡല്‍ഹി: അനുബന്ധ സ്ഥാപനമായ റിലയന്‍സ് റീട്ടെയ്ലിലെ ഇക്വിറ്റി ഷെയര്‍ കാപിറ്റല്‍ കുറയ്ക്കാന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് (ആര്‍ഐഎല്‍) തീരുമാനിച്ചു. ഇതിനുള്ള അനുമതി ആര്‍ഐഎല്‍ ഡയറക്ടര്‍ ബോര്‍ഡ് നല്‍കി. പ്രമോട്ടറും ഹോള്‍ഡിംഗ് കമ്പനിയും ഒഴികെയുള്ള ഓഹരിയുടമകളുടെ കൈവശമുള്ള അത്രയും ഓഹരികള്‍ കുറയ്ക്കാനാണ് അനുമതി. മൂലധനം കുറയ്ക്കുന്നതിന്റെ ഭാഗമായി അത്തരം ഓഹരിയുടമകളുടെ കൈവശമുള്ള ഓഹരി കുറയ്ക്കും. ഇതിനായി ഒരു ഓഹരിയ്ക്ക് 1362 രൂപ കമ്പനി നല്‍കും. സ്വതന്ത്ര മൂല്യനിര്‍ണ്ണയ സ്ഥാപനങ്ങള്‍ രേഖപ്പെടുത്തിയ മൂല്യനിര്‍ണ്ണയത്തിന്റെ അടിസ്ഥാനത്തിലാണ്Read More →