റെയ്മണ്ട് നാലാംപാദം: അറ്റാദായം 26 ശതമാനം ഇടിഞ്ഞ് 194 കോടി രൂപ, ലാഭവിഹിതം പ്രഖ്യാപിച്ചു
May 9, 2023 0 By BizNewsമുംബൈ: മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ റെയ്മണ്ട് ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 194.35 കോടി രൂപയായി . മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 26% ഇടിവാണിത്. 263.31 കോടി രൂപയായിരുന്നു 2022 മാര്‍ച്ച് പാദത്തില്‍ കമ്പനി രേഖപ്പെടുത്തിയ അറ്റാദായം.
വരുമാനം 9.8 ശതമാനം ഉയര്‍ന്ന് 2150.18 കോടി രൂപയായിട്ടുണ്ട്. 30 ശതമാനം അഥവാ 10 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 3 രൂപ ലാഭവിഹിതത്തിനും ഡയറക്ടര്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തു. ജൂലൈ 11 നടക്കുന്ന ഓഹരിയുടമകളുടെ യോഗത്തിന് വിധേയമായി വിതരണം നടക്കും.
എക്കാലത്തേയും ഉയര്‍ന്ന വില്‍പനയും എബിറ്റയുമാണ് 2023 സാമ്പത്തികവര്‍ഷത്തില്‍ രേഖപ്പെടുത്തിയത്, കമ്പനി അറിയിക്കുന്നു. യഥാക്രമം 8337 കോടി രൂപയും 1322 കോടി രൂപയുമാണ് വില്‍പന വരുമാനവും ഇബിറ്റയും.വര്‍ഷത്തിലുടനീളം, റെയ്മണ്ട് 31% ആരോഗ്യകരമായ ഇരട്ട അക്ക വര്‍ദ്ധന രേഖപ്പെടുത്തി.
0.81 ശതമാനം ഉയര്‍ന്ന് 1599.55 രൂപയിലാണ് കമ്പനി ഓഹരി ചൊവ്വാഴ്ച ക്ലോസ് ചെയ്തത്.