നിഫ്റ്റിയും സെൻസെക്സും ഉയർന്നു; നിക്ഷേപകർക്ക് രണ്ട് ലക്ഷം കോടിയുടെ നേട്ടം

ഇന്ത്യൻ ഓഹരി വിപണികൾ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. ബോംബെ സൂചിക സെൻസെക്സ് 393 പോയിന്റ് നേട്ടത്തോടെ 66,473ലും ദേശീയ സൂചിക നിഫ്റ്റി 121 പോയിന്റ് നേട്ടത്തോടെ 19,811ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ആഗോള വിപണികളിലെ നേട്ടം ഇന്ത്യയിലും പ്രതിഫലിക്കുകയായിരുന്നു. ഇതിനൊപ്പം യു.എസി​ൽ ബോണ്ട് വരുമാനത്തിലുണ്ടായ ഇടിവും ഇന്ത്യൻ ഓഹരി വിപണിയെ സ്വാധീനിച്ചു. ഇനി പലിശനിരക്ക് വർധനയുണ്ടാവില്ലെന്ന സൂചന ഫെഡറൽ റിസർവ് നൽകിയതോടെയാണ് യു.എസിലെ ബോണ്ട് വരുമാനം ഇടിഞ്ഞത് .2007ന് ശേഷമുള്ള ഏറ്റവുംRead More →

ഓഹരി നിക്ഷേപകർ മരണപ്പെട്ടാൽ റിപ്പോർട്ട് ചെയ്യാൻ കേന്ദ്രീകൃത സംവിധാനം

ന്യൂഡൽഹി: ഓഹരിനിക്ഷേപകർ മരണപ്പെടുന്ന സാഹചര്യങ്ങളിൽ ഇക്കാര്യം റിപ്പോർട്ട് ചെയ്യാനുള്ള കേന്ദ്രീകൃത സംവിധാനം 2024 ജനുവരി ഒന്നിനു പ്രാബല്യത്തിൽ വരും. ഇതുസംബന്ധിച്ച് ഓഹരിവിപണി നിയന്ത്രണ ഏജൻസിയായ സെബി ഉത്തരവിറക്കി. ഓഹരികൾ നോമിനിക്ക് കൈമാറുന്ന പ്രക്രിയ കൂടുതൽ സുഗമമാക്കാനാണ് സംവിധാനം. ജോയിന്റ് അക്കൗണ്ട് ഹോൾഡർ, നോമിനി, കുടുംബാംഗങ്ങൾ തുടങ്ങിയവർക്ക് മരണം റിപ്പോർട്ട് ചെയ്യാം. മരണ സർട്ടിഫിക്കറ്റും മരിച്ച വ്യക്തിയുടെ പാനും സമർപ്പിക്കണം. ഇതിന്റെ പരിശോധന കഴിഞ്ഞാലുടൻ ഓഹരി അക്കൗണ്ടിലെ ഇടപാടുകൾ പൂർണമായും ബ്ലോക്Read More →

ക്രൂഡ് വിലക്കയറ്റം നിയന്ത്രിക്കണമെന്ന് ഒപെക് പ്ലസിനോട് ഇന്ത്യ

അബുദാബി: രാജ്യാന്തര വിപണിയില്‍ ക്രൂഡ് വിലയിലെ വിലക്കയറ്റം നിയന്ത്രിക്കണമെന്ന് എണ്ണ ഉല്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് പ്ലസിനോട് ഇന്ത്യ. ക്രൂഡ് വില ബാരലിന് 100 ഡോളറിലേക്ക് അടുക്കുന്നതിനിടെയാണ് ഇന്ത്യ സമ്മര്‍ദ്ദം ശക്തമാക്കുന്നത്. അബുദാബിയില്‍ നടക്കാനിരിക്കുന്ന മിഡില്‍ ഈസ്റ്റ് – അഡിപെക് ഉച്ചകോടിക്ക് മുന്നോടിയായാണ് ഇന്ത്യ ഔദ്യോഗികമായി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് എല്ലാ ഉല്‍പാദക രാജ്യങ്ങളുമായും ഇന്ത്യ ബന്ധപ്പെടുന്നുണ്ടെന്ന് പെട്രോളിയം പ്രകൃതിവാതക മന്ത്രാലയത്തിലെ ജോയിന്‍റ് സെക്രട്ടറി പങ്കജ് ജെയിന്‍ അറിയിച്ചു.Read More →

ഇന്ത്യൻ ഓഹരി വിപണി നഷ്ടത്തിൽ

മുംബൈ: വിദേശ ഫണ്ടുകളുടെ പുറത്തേക്കൊഴുക്ക് തുടരുന്നതിന്‍റെയും ആഗോള വിപണികളിലെ നെഗറ്റിവ് സൂചനകളുടെയും പശ്ചാത്തലത്തില്‍ ആഭ്യന്തര ഓഹരി വിപണി സൂചികകള്‍ ഇടിവില്‍ അവസാനിച്ചു. റിലയൻസ് ഇൻഡസ്ട്രീസിന്റെയും എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെയും ഇടിവ് സൂചികകളുടെ താഴോട്ടുള്ള ഇടിവിന് ആക്കം കൂട്ടി. നിഫ്റ്റി 116 പോയിന്‍റ് (0.59 ശതമാനം) നഷ്ടത്തിൽ 19,522.15ലും സെൻസെക്സ് 316 പോയിന്‍റ് (0.48 ശതമാനം) ഇടിഞ്ഞ് 65,512.10 ലും ക്ലോസ് ചെയ്തു. മാരുതി, ടാറ്റ മോട്ടോഴ്‌സ്, സണ്‍ ഫാര്‍മ, ഐടിസി, എൻടിപിസി,Read More →

ദേശീയ ഓഹരി വിപണിയുടെ പ്രവർത്തന സമയം ദീർഘിപ്പിക്കുന്നതായി റിപ്പോർട്ട്

മുംബൈ: ഓഹരി വിപണിയുടെ പ്രവർത്തനസമയം ദീർഘിപ്പിക്കാൻ എൻ.എസ്.ഇ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഡെറിവേറ്റീവുകളുടെ വ്യാപാരത്തിനായാണ് സമയം ഉയർത്തുന്നത്. ഇക്കാര്യത്തിൽ ചർച്ചകൾ സജീവമായി നടക്കുന്നുവെന്നാണ് വാർത്തകൾ. ഘട്ടം ഘട്ടമായി സമയം ഉയർത്തുന്നതിനുള്ള ചർച്ചകളാണ് പുരോഗമിക്കുന്നത്. ആഭ്യന്തര ഓഹരി നിക്ഷേപകർക്ക് ആഗോള വിപണിയിലെ സംഭവവികാസങ്ങളിൽ കൂടി പ്രതികരിക്കാൻ സൗകര്യമൊരുക്കുകയാണ് എൻ.എസ്.ഇ ഇതിലൂടെ ലക്ഷ്യമിടുന്നത്. ഓഹരി വിപണിയിൽ വ്യാപാരം അവസാനിപ്പിച്ചതിന് ശേഷം രാത്രി ആറ് മണി മുതൽ ഒമ്പത് വരെയാണ് ഡെറിവേറ്റീവിനായി പ്രത്യേക സെഷൻ നടക്കുകയെന്ന്Read More →