അറ്റാദായം 13% ഉയര്‍ത്തി പെട്രോനെറ്റ് എല്‍എന്‍ജി

അറ്റാദായം 13% ഉയര്‍ത്തി പെട്രോനെറ്റ് എല്‍എന്‍ജി

Spread the News

ന്യൂഡല്‍ഹി: പൊതുമേഖല എണ്ണകയറ്റുമതിക്കാരായ, പെട്രോനെറ്റ് എല്‍എന്‍ജി ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 819 കോടി രൂപയാണ് അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 13 ശതമാനം കൂടുതലാണിത്.

വരുമാനം 18 ശതമാനം ഉയര്‍ന്ന് 11656.38 കോടി രൂപയായപ്പോള്‍ ഇബിറ്റ 26 ശതമാനം ഉയര്‍ന്ന് 1181.9 കോടി രൂപയിലെത്തി. മാര്‍ജിന്‍ 330 ശതമാനം ഉയര്‍ന്ന് 10.1 ശതമാനമായിട്ടുണ്ട്.

തുടര്‍ച്ചയായി നോക്കുമ്പോള്‍ അറ്റാദായത്തില്‍ 31 ശതമാനം വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്. സ്റ്റാന്റലോണ്‍ ബേസിസില്‍ അറ്റാദായം 790 കോടി രൂപയാണ്. എല്‍എന്‍ജി (ദ്രവീകൃത പ്രകൃതിവാതകം) വിലയില്‍ ഇടിവുണ്ടായ സാഹചര്യത്തിലാണ് പാദത്തില്‍ ലാഭ വര്‍ദ്ധന.

Leave a Reply

Your email address will not be published. Required fields are marked *