ഗെയില്‍ ഒന്നാംപാദം: അറ്റാദായത്തില്‍ 45 ശതമാനത്തിന്റെ കുറവ്

ഗെയില്‍ ഒന്നാംപാദം: അറ്റാദായത്തില്‍ 45 ശതമാനത്തിന്റെ കുറവ്

July 31, 2023 0 By BizNews

ന്യൂഡല്‍ഹി:രാജ്യത്തെ ഏറ്റവും വലിയ ഗ്യാസ് വിതരണക്കാരായ ഗെയില്‍ ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 1793 കോടി രൂപയാണ് അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 45 ശതമാനം കുറവ്.

തുടര്‍ച്ചയായി നോക്കുമ്പോള്‍ അറ്റാദായം 179 ശതമാനം ഉയര്‍ന്നിട്ടുണ്ട്. വാതക വിതരണം, ട്രാന്‍സ്മിഷന്‍ എന്നിവ വര്‍ദ്ധിച്ചതാണ് കാരണം. രണ്ടുപാദത്തെ ദുര്‍ബലമായ പ്രകടനത്തിനൊടുവിലാണ് കമ്പനി മികച്ച കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്.

റഷ്യയുടെ ഗാസ്‌പ്രോമില്‍ നിന്നുള്ള വിതരണ തടസ്സത്തെത്തുടര്‍ന്ന് കഴിഞ്ഞ പാദത്തില്‍വിതരണം വെട്ടിക്കുറയ്‌ക്കേണ്ടി വന്നിരുന്നു. കമ്പനി വരുമാനം ജൂണ്‍ പാദത്തില്‍ 32849 കോടി രൂപയായി തുടര്‍ന്നപ്പോള്‍ ഗ്യാസ് ട്രാന്‍സ്മിഷന്‍ അളവ് 7 ശതമാനം കൂടി 116.33 എംഎംഎസ്സിഎംഡിയാണ്.