34 ശതമാനം വാർഷിക വളർച്ച കൈവരിച്ച് ഇന്ത്യൻ വാഹന വിപണി

ഹൈദരാബാദ്: ഇന്ത്യയിലെ പാസഞ്ചർ വാഹന വിപണിയുടെ വിൽപ്പനയിൽ വൻകുതിപ്പ്. 2026 ജൂലൈയിൽ ഏകദേശം 4.7 ലക്ഷം യൂണിറ്റുകൾ വിറ്റഴിച്ചതായി കണക്കുകൾ. കഴിഞ്ഞ വർഷം വിൽപ്പനയെ അപേക്ഷിച്ച് 34 ശതമാനം വാർഷിക വളർച്ചയാണ് ഇത് സൂചിപ്പിക്കുന്നത്. 2025 ജൂലൈയിൽ ഏകദേശം 3.5 ലക്ഷം യൂണിറ്റുകളാണ് വിറ്റഴിച്ചത്. എസ്‌യുവികൾക്കുള്ള ഡിമാൻഡ് ഏറിയതും, ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പന കുത്തനെ വർധിച്ചതും ഇതിന് കാരണമായി പറയുന്നു. ശക്തമായ വാർഷിക വിൽപ്പന രേഖപ്പെടുത്താൻ ഇത് മുൻനിര വാഹനRead More →

ഇലക്ട്രിക് സ്കൂട്ടർ വാങ്ങാൻ ഒരുലക്ഷം രൂപ വരെ ധനസഹായം; ‘സാഫ്’ അപേക്ഷ ക്ഷണിച്ചു

പ്രതീകാത്മക ചിത്രം തൃശൂർ: ഫിഷറീസ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർവുമൺ (സാഫ്) വഴി 2026-27 സാമ്പത്തിക വർഷം നടപ്പിലാക്കുന്ന ‘ഷീ സ്കൂട്ടർ’ പദ്ധതിയിലേക്ക് മത്സ്യത്തൊഴിലാളി വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. തെരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താക്കൾക്ക് ഇലക്ട്രിക് സ്കൂട്ടർ വാങ്ങുന്നതിനായി പരമാവധി ഒരുലക്ഷം രൂപ വരെ സാഫിൽ നിന്ന് ​ഗ്രാന്റായി ലഭിക്കും. അപേക്ഷകൾ ഓ​ഗസ്റ്റ് ഏഴിന് വൈകിട്ട് അഞ്ചിനകം സാഫിന്റെ ജില്ല ഓഫീസിലോ മത്സ്യഭവൻ ഓഫീസുകളിലോ സമർപ്പിക്കുക.Read More →

ഇ20 പെട്രോള്‍: വാഹനങ്ങളിലെ റബ്ബര്‍ ഘടകങ്ങള്‍ മാറ്റേണ്ടി വരുമെന്ന് ഗഡ്കരി

ന്യൂഡല്‍ഹി: ഇ20 പെട്രോള്‍ ഉപയോഗിക്കുമ്പോള്‍ ചില റബ്ബര്‍ ഘടകങ്ങളും ഗാസ്‌കറ്റുകളും മാറ്റേണ്ടി വരുമെന്ന് കേന്ദ്രഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. 2005 ഏപ്രില്‍ ഒന്ന് മുതല്‍ 2016 പുറത്തിറങ്ങിയ വാഹനങ്ങളിലാണ് പാര്‍ട്‌സുകള്‍ മാറ്റേണ്ടി വരിക. രാജ്യസഭയില്‍ നല്‍കിയ മറുപടിയിലാണ് ഗഡ്്കരിയുടെ പരാമര്‍ശം. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം, സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍, ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ എന്നിവര്‍ ചേര്‍ന്ന്Read More →

9000 ജീവനക്കാരെ കുറയ്ക്കാനൊരുങ്ങി പോർഷെ

2035-ഓടെ നാലിലൊന്ന് ജോലിക്കാരെ വെട്ടിച്ചുരുക്കാൻ ഒരുങ്ങി ജർമൻ ആഡംബര വാഹന നിർമാതാക്കളായ പോർഷെ. 9000 ജീവനക്കാരെ കുറയ്ക്കാനാണ് പോർഷെ തീരുമാനിച്ചിരിക്കുന്നത്. വാഹനങ്ങളുടെ കുറഞ്ഞ ഡിമാന്റും വിപണിയിലെ ഉയർന്ന മത്സരവും മൂലം പോർഷെയുടെ മാതൃകമ്പനിയായ ഫോക്‌സ്‌വാഗൺ ഗ്രൂപ്പ് പുനസംഘടിപ്പിക്കാനൊരുങ്ങുകയാണ്. ഇതിന്റെ ഭാഗമായാണ് പോർഷെയിലും ജീവനക്കാരുടെ എണ്ണം കുറയ്ക്കാൻ ഒരുങ്ങുന്നത്. പോർഷെയുടെ അധികൃതരും തൊഴിലാളി നേതാക്കളുമായി നടന്ന ചർച്ചയിൽ നിർബന്ധിത പിരിച്ചുവിടൽ ഒഴിവാക്കി കൊണ്ട് 5000 തൊഴിലാളികളെ കുറയ്ക്കുന്നതിൽ ധാരണയായി. സ്വാഭാവികമായി വിരമിക്കൽ,Read More →

പെട്രോളിൽ എഥനോളിന്‍റെ അളവ് ഉയർത്തുന്നത് ചർച്ചകൾക്കു ശേഷമെന്ന് കേന്ദ്രം

ന്യൂഡൽഹി: പെട്രോളിൽ 20 ശതമാനത്തിലധികം എഥനോൾ കലർത്താമോ എന്നതിൽ തീരുമാനമെടുത്തിട്ടില്ലെന്നു കേന്ദ്രം. ശാസ്ത്രീയ പരിശോധനകളും വ്യവസായമേഖലയുമായുള്ള കൂടിയാലോചനകളും പൂർത്തിയായശേഷമേ ഇക്കാര്യത്തിൽ അന്തിമതീരുമാനം ഉണ്ടാകൂ എന്ന് പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി രാജ്യസഭയെ അറിയിച്ചു. ശാസ്ത്രീയവും സാങ്കേതികവുമായ പരിശോധനകളും നടത്തും. എണ്ണവിതരണ കമ്പനികൾ, വാഹനനിർമാതാക്കൾ, ഗവേഷക സ്ഥാപനങ്ങൾ‌ എന്നിവരുമായി ചർച്ച നടത്തും. നിശ്ചയിക്കപ്പെട്ട കാലാവധിക്ക് അഞ്ചുവർഷം മുന്പേയാണ് 20 ശതമാനം എത്തനോൾ എന്ന പരിധി ഇന്ത്യ കൈവരിച്ചത്. 2014-15 മുതൽ ഇതുവരെRead More →