കൊക്കോയുടെ വില നാലക്കത്തിലേക്ക്‌ കടന്നു

കൊക്കോ കർഷകരെ രോമാഞ്ചം കൊള്ളിച്ച്‌ ഉൽപന്ന വില നാലക്കത്തിലേക്ക്‌ പ്രവേശിച്ചു. ഇന്ത്യൻ വിപണിയുടെ ചരിത്രത്തിൽ ആദ്യമായി കൊക്കോ വില കിലോ 1000 രൂപയിലേക്ക്‌ ചുവടുവെച്ചത്‌ സംസ്ഥാനത്തെ കർഷകരെ തോട്ടങ്ങളിൽ സജീവമാക്കി. ആഗോളതലത്തിൽ കൊക്കോ ക്ഷാമം രൂക്ഷമായതാണ്‌ വില ഉയർത്തി ചരക്ക്‌ സംഭരിക്കാൻ ചോക്ലറ്റ്‌ നിർമാതാക്കളെയും ബേക്കറി വ്യവസായികളെയും പ്രേരിപ്പിച്ചത്‌. ചോക്ലറ്റ്‌ നിർമാണത്തിൽ ഒഴിച്ചു കൂടാനാവാത്ത വിഭവമെന്നനിലക്ക്‌ എന്തു വിലക്കും കൊക്കോ ശേഖരിക്കാൻ ബഹുരാഷ്‌ട്ര കമ്പനികൾ ആഗോളതലത്തിൽ വില ഉയർത്തി ചരക്ക്‌Read More →

രു​ചി​യി​ൽ മു​മ്പ​നാ​യ ഒളോർ മാങ്ങക്ക്​ പൊള്ളും വില

ഉ​ൽ​പാ​ദ​നം തീ​രെ കു​റ​ഞ്ഞ​തോ​ടെ രു​ചി​യി​ൽ മു​മ്പ​നാ​യ ഒ​ളോ​ർ മാ​ങ്ങ കി​ട്ടാ​ക്ക​നി​യാ​യി. മാ​ർ​ക്ക​റ്റി​ൽ അ​പൂ​ർ​വ​മാ​യി ല​ഭി​ക്കു​ന്ന മാ​ങ്ങ​ക്ക്​ കി​ലോ​ക്ക്​ ഇ​രു​നൂ​റി​ന്​ മു​ക​ളി​ലാ​ണ്​ വി​ല. നോ​മ്പു​​കാ​ല​ത്ത്​ മാ​ങ്ങ​യും പൊ​ള്ളു​ന്ന വി​ല​ക്ക്​ വാ​ങ്ങേ​ണ്ട ഗ​തി​കേ​ടാ​ണ്​ ആ​ളു​ക​ൾ​ക്ക്. നാ​ട്ടു​മാ​വു​ക​ളും ഒ​ളോ​ർ മാ​വു​ക​ളും ഇ​ത്ത​വ​ണ വി​ര​ള​മാ​യേ കാ​യ്​​ച്ചി​ട്ടു​ള്ളൂ. കാ​ലാ​വ​സ്ഥ​യി​ലെ താ​ള​പ്പി​ഴ​യാ​ണ്​ കാ​ര​ണ​മാ​യി കൃ​ഷി ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്ന​ത്. ഇ​തി​നാ​ൽ പു​റ​ത്തു​നി​ന്ന്​ എ​ത്തു​ന്ന മാ​മ്പ​ഴ​മാ​ണ്​ ആ​ളു​ക​ൾ വാ​ങ്ങു​ന്ന​ത്. ഏ​തി​ന​മാ​യാ​ലും നൂ​റി​ന്​ മു​ക​ളി​ലാ​ണ്​ വി​ല.Read More →

പൈനാപ്പിൾ വില കൂടിയിട്ടും കർഷകർക്ക് നേട്ടമില്ല

കോട്ടയം: പൈനാപ്പിളിന് വില കൂടിയെങ്കിലും കർഷകർക്ക് കഷ്ടകാലമാണ്. വേനൽ കനത്ത് കൈതച്ചെടികൾ ഉണങ്ങി ഉത്പാദനം കുറഞ്ഞതോടെയാണ് കർഷകർ പ്രതിസന്ധിയിലായത്. പൈനാപ്പിളിന് ഡിമാൻഡ് കൂടിയ സമയത്ത് കിലോയ്ക്ക് 40-50 വരെ വിലയെത്തിയപ്പോഴാണ് ഉത്പാദന കുറവ് വിനയായത്. കടുത്ത ചൂട് തടുക്കാൻ ഉള്ള തണൽ വലയുടെയും ഓലയുടെയും വിലയും വർദ്ധിച്ചു. വേനൽ ശക്തമായതോടെ കൈതച്ചെടികൾ ഉണങ്ങാൻ തുടങ്ങി. പല തോട്ടത്തിലും പൈനാപ്പിൾ 120 ദിവസം പിന്നിട്ടിട്ടും വളർച്ചയില്ലാത്ത അവസ്ഥയിലാണ്. വളത്തിന്റെയും കീടനാശിനിയുടെയും വിലRead More →

കുരുമുളകിന്റെ വിലത്തകർച്ച; ഇറക്കുമതി രാജ്യങ്ങളുടെ ശ്രദ്ധ ഇന്ത്യയിലേക്ക്

രാജ്യാന്തര വിപണിയിൽ ഇന്ത്യൻ കുരുമുളക്‌ നാല്‌ വർഷത്തിനിടയിലെ ഏറ്റവും ശക്തമായ സാങ്കേതിക തിരുത്തൽ കാഴ്‌ചവെച്ചത്‌ ഇറക്കുമതി രാജ്യങ്ങളുടെ ശ്രദ്ധ തിരിച്ചുപിടിക്കാൻ അവസരമൊരുക്കി. ജനുവരിയിൽ ടണ്ണിന്‌ 7500 ഡോളറിൽ നീങ്ങിയ ഇന്ത്യൻ കുരുമുളക്‌ വിലയിൽ ഇതിനകം ഏകദേശം 1500 ഡോളറിന്റെ തിരുത്തൽ സംഭവിച്ചത്‌ യൂറോപ്യൻ വ്യാപാരിക​ളെ ആകർഷിച്ചു. എന്നാൽ, പുതിയ വിദേശ വ്യാപാരങ്ങൾ സംബന്ധിച്ചുള്ള വിവരങ്ങൾ കയറ്റുമതി മേഖല പുറത്തുവിടുന്നില്ലെന്നാണ്‌ വ്യാപാര രംഗത്തുള്ളവരുടെ പക്ഷം. അന്താരാഷ്‌ട്ര മാർക്കറ്റിലെ കടുത്ത മത്സരങ്ങൾ മൂലംRead More →

വില ഇടിഞ്ഞ് വെറ്റില; കൃഷി ഉപേക്ഷിച്ച് കര്‍ഷകര്‍

അ​ടൂ​ര്‍: വെ​റ്റി​ല ക​ച്ച​വ​ടം കു​റ​ഞ്ഞ​തോ​ടെ പ​ര​മ്പ​രാ​ഗ​ത ക​ര്‍ഷ​ക​ർ​ക്ക്​ ദു​രി​തം. ഇ​പ്പോ​ള്‍ ഒ​രു അ​ടു​ക്ക് വെ​റ്റി​ല​ക്ക്​ 30 മു​ത​ല്‍ 40 രൂ​പ വ​രെ​യും ചി​ല സ​മ​യ​ങ്ങ​ളി​ല്‍ 60 മു​ത​ല്‍ 70 രൂ​പ വ​രെ​യു​മാ​ണ്​ വി​ല നി​ല​വാ​രം. മു​മ്പി​ത് 100 മു​ത​ല്‍ 120 വ​രെ​യാ​യി​രു​ന്നു. പ​ര​മ്പ​രാ​ഗ​ത ക​ര്‍ഷ​ക​ര്‍ പ​ല​രും കൃ​ഷി നി​ര്‍ത്തി​യ​വ​രാ​ണ്. മ​ഴ, വെ​ള്ള​പ്പൊ​ക്കം, കീ​ട​നാ​ശി​നി​യു​ടെ ഉ​പ​ദ്ര​വം എ​ന്നി​വ​യാ​ണ് വെ​റ്റി​ല കൃ​ഷി നി​ര്‍ത്താ​ന്‍ കാ​ര​ണ​മെ​ന്ന് ക​ര്‍ഷ​ക​ര്‍ പ​റ​യു​ന്നു. ത​മി​ഴ്‌​നാ​ട്ടി​ലും വി​ല്‍പ്പ​ന​യി​ല്‍ ക​ന​ത്ത ഇ​ടി​വാ​ണ്.Read More →