സ​വാ​ള ക​യ​റ്റു​മ​തി നി​രോ​ധ​നം മാ​ർ​ച്ച് 31 വ​രെ തു​ട​രും

സ​വാ​ള ക​യ​റ്റു​മ​തി നി​രോ​ധ​നം മാ​ർ​ച്ച് 31 വ​രെ തു​ട​രും

February 21, 2024 0 By BizNews

ന്യൂ​ഡ​ൽ​ഹി: ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും വി​ല​ക്ക​യ​റ്റം നി​യ​ന്ത്രി​ക്കു​ന്ന​തി​നും സ​വാ​ള ക​യ​റ്റു​മ​തി​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം മാ​ർ​ച്ച് 31 വ​രെ തു​ട​രു​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ. ക​ഴി​ഞ്ഞ വ​ർ​ഷം ഡി​സം​ബ​ർ എ​ട്ടി​നാ​ണ് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. നി​രോ​ധ​ന ഉ​ത്ത​ര​വ് പി​ൻ​വ​ലി​ച്ചി​ട്ടി​ല്ലെ​ന്നും മാ​ർ​ച്ച് 31 വ​രെ ത​ൽ​സ്ഥി​തി തു​ട​രു​മെ​ന്നും ഉ​പ​ഭോ​ക്തൃ​കാ​ര്യ സെ​ക്ര​ട്ട​റി രോ​ഹി​ത് കു​മാ​ർ പ​റ​ഞ്ഞു.

വി​ല​ക്ക് നീ​ക്കു​മെ​ന്ന ത​ര​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ വാ​ർ​ത്ത പ്ര​ച​രി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് സ​വാ​ള​യു​ടെ ഏ​റ്റ​വും വ​ലി​യ മൊ​ത്ത​വി​ത​ര​ണ​കേ​ന്ദ്ര​മാ​യ ല​സാ​ൽ​ഗോ​ണി​ൽ തി​ങ്ക​ളാ​ഴ്ച 40 ശ​ത​മാ​ന​ത്തോ​ളം വി​ല ഉ​യ​ർ​ന്നി​രു​ന്നു. ഫെ​ബ്രു​വ​രി 17ന് ​ക്വി​ന്റ​ലി​ന് 1280 രൂ​പ​യാ​യി​രു​ന്ന​ത് തി​ങ്ക​ളാ​ഴ്ച 1800 രൂ​പ​യാ​യാ​ണ് ഉ​യ​ർ​ന്ന​ത്.

പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മാ​ർ​ച്ച് 31നു​ശേ​ഷ​വും നി​രോ​ധ​നം തു​ട​രു​മെ​ന്നും സൂ​ച​ന​യു​ണ്ട്.മ​ഹാ​രാ​ഷ്ട്ര​യി​ലും മ​റ്റി​ട​ങ്ങ​ളി​ലും ഈ ​സ​മ​യ​ത്ത് ഉ​ൽ​പാ​ദ​നം കു​റ​വാ​യി​രി​ക്കു​മെ​ന്ന​താ​ണ് കാ​ര​ണം.