മെട്രോ മെഡിക്കൽ ഇനി ജലീബിലും; ഉദ്ഘാടനം വെള്ളിയാഴ്ച
February 21, 2024മന്ത്രിമാർ, കുവൈത്തിലെ വിവിധ രാജ്യങ്ങളുടെ സ്ഥാനപതിമാർ, എംബസി ഉദ്യോഗസ്ഥർ, സാമൂഹിക സാംസ്കാരിക രംഗത്തെ പ്രഗത്ഭ വ്യക്തിത്വങ്ങൾ, അമേരിക്കൻ ബിസിനസ് കൗൺസിൽ അംഗങ്ങൾ, ഇന്ത്യൻ ബിസിനസ് കൗൺസിൽ അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. മെട്രോയുടെ ഏഴാമത്തെ ഫാർമസിയായ ജലീബ് മെട്രോ ഫാർമസി ഉദ്ഘാടനവും അന്നേ ദിവസം നടക്കും.
ഇന്റേണൽ മെഡിസിൻ, പീഡിയാട്രിക്സ്, ഒബി ആൻഡ് ഗൈനക്കോളജി, ഡെർമറ്റോളജി, കോസ്മോറ്റോളജി ആൻഡ് ലെസർ, ഓർത്തോപീഡിക്സ്, സ്പെഷലൈസ്ഡ് ഡെന്റൽ, റേഡിയോളജി, ജനറൽ മെഡിസിൻ, ലാബ്, ഫാർമസി തുടങ്ങിയ ഡിപ്പാർട്ട്മെന്റുകളുടെ സേവനങ്ങൾ പുതിയ ബ്രാഞ്ചിന്റെ പ്രത്യേകതയാണ്.
ഉദ്ഘാടന ദിവസം മുതൽ മൂന്നു മാസത്തേക്ക് സ്പെഷലിറ്റി ഡോക്ടർമാർ ഉൾപ്പെടെ എല്ലാ ഡോക്ടർമാരുടെയും കൺസൽട്ടേഷൻ ഫീസ് രണ്ടു ദീനാറിനും 16 ഓളം ടെസ്റ്റുകൾ ഉൾപ്പെടുന്ന ഫുൾ ബോഡി ചെക്കപ്പ് 12 ദീനാറിനും എല്ലാ ചികിത്സാസേവന സൗകര്യങ്ങൾക്കും 50 ശതമാനം വരെ ഡിസ്കൗണ്ടും ലഭ്യമാകും. മെട്രോ എക്സ്പ്രസ് ബ്രാഞ്ചുകളിൽ നിന്നും സ്പെഷലിസ്റ്റ് ബ്രാഞ്ചുകളിലേക്ക് റഫർ ചെയ്യപ്പെടുന്നവർക്ക് വാഹനസൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്. വൈകാതെ മഹ്ബൂല, ജഹ്റ, കുവൈത്ത് സിറ്റി എന്നിവിടങ്ങളിലും മെട്രോയുടെ ചികിത്സാസേവനങ്ങൾ ലഭ്യമാക്കുമെന്നും സൂപ്പർ മെട്രോ സാല്മിയയിൽ മാമ്മോഗ്രഫി, മെട്രോ ഫഹാഹീലിൽ എം.ആർ.ഐ തുടങ്ങിയ സേവനങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കുമെന്നും മെട്രോ മാനേജ്മെന്റ് അറിയിച്ചു.
മെട്രോ മെഡിക്കൽ ഗ്രൂപ് മാനേജിങ് ഡയറക്ടർ ഇബ്രാഹിം കുട്ടി, മാനേജിങ് പാട്ണർ ഡോ. ബിജി ബഷീർ, പാട്ണർ ഡോ. രാജേഷ് ചൗദരി, ജനറൽ മാനേജർ ഫൈസൽ ഹംസ, ഡെപ്യൂട്ടി ജനറൽ മാനേജർ പ്രിയേഷ് എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.