റബറിന് അന്താരാഷ്ട്രവില 200 കടന്നു; റബർബോർഡ് വില 169!
കോട്ടയം: റബറിന്റെ അന്താരാഷ്ട്രവില കിലോക്ക് 200 പിന്നിട്ടിട്ടും റബർ ബോർഡ് വില 169! സംസ്ഥാനത്തെ ആർ.എസ്.എസ് നാലിന് സമാനമായി അന്താരാഷ്ട്ര മാർക്കറ്റിൽ കണക്കാക്കുന്ന ആർ.എസ്.എസ് മൂന്നിന് വ്യാഴാഴ്ച കിലോക്ക് 200.76 രൂപയായിരുന്നു വില. കഴിഞ്ഞ 20 വർഷത്തിനിടെ ബാങ്കോക്ക് വിപണിയിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വിലയുമാണിത്. എന്നാൽ, റബർ ബോർഡിന്റെ കോട്ടയത്തെ വിലയാകട്ടെ 169ഉം. ടയർ കമ്പനികളും റബർ ബോർഡും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണ് വില കൂട്ടാത്തതിന് കാരണമെന്ന് കർഷകർRead More →




