കുരുമുളക് ഉൽപാദനം പ്രതീക്ഷിച്ചതിലും ചുരുങ്ങി
പുതുവർഷാഘോഷങ്ങൾ കഴിഞ്ഞ് ചൈനീസ് വ്യവസായികൾ ഇന്ന് രാജ്യാന്തര റബർ വിപണിയിൽ തിരിച്ചെത്തും. സർക്കാർ ഏജൻസിയുടെ താങ്ങിനായി കാർഷിക മേഖല ഉറ്റുനോക്കുന്നു. ഹൈറേഞ്ച് മേഖലയിൽ കുരുമുളക് വിളവെടുപ്പ് ആദ്യ പകുതി പിന്നിട്ടപ്പോൾ ഉൽപാദനം പ്രതീക്ഷിച്ചതിലും ചുരുങ്ങി. കാലവർഷം ദുർബലമായത് മൂലം വേണ്ടത്ര ജലസേചന അവസരം ലഭിക്കാതിരുന്നത് പല തോട്ടങ്ങളിലും മുളക് മണികൾ തിരികളിൽനിന്ന് അടർന്നുവീണിരുന്നു. തുലാവർഷം അനുകൂലമായെങ്കിലും വിളവ് പ്രതീക്ഷക്ക് ഒത്ത് ഉയർന്നില്ലെന്ന് കർഷകർ. മാസാവസാനത്തിൽ തന്നെ വിളവെടുപ്പ് പൂർത്തിയാകുമെന്ന സൂചനയാണ്Read More →




