കേന്ദ്ര സർക്കാരിനും റിസർവ് ബാങ്കിനും കടുത്ത വെല്ലുവിളിയായി ഭക്ഷ്യ വിലക്കയറ്റം

കൊച്ചി: ഉത്തരേന്ത്യയിലെ ഉഷ്ണക്കാറ്റും ഉത്പാദന ചെലവിലെ വർദ്ധനയും രാജ്യത്ത് ഭക്ഷ്യ വിലക്കയറ്റം അതിരൂക്ഷമാക്കുന്നു. ചൂട് കത്തിക്കയറിയതോടെ പച്ചക്കറികളുടെയും പയർ വർഗങ്ങളുടെയും വില മാനം മുട്ടെ ഉയരുന്നതാണ് കേന്ദ്ര സർക്കാരിനും റിസർവ് ബാങ്കിനും ഏറെ വെല്ലുവിളി സൃഷ്ടിക്കുന്നത്. ഇതോടൊപ്പം മത്സ്യം, മാംസം, പാലുത്പന്നങ്ങൾ, അരി, ഉള്ളി എന്നിവയുടെ വിലയും നിയന്ത്രണമില്ലാതെ ഉയരുകയാണ്. രാജ്യത്തെ മൊത്തം ഭക്ഷ്യ ഉത്പാദനത്തിൽ 60 ശതമാനം വിഹിതമുള്ള സവാള, കിഴങ്ങ്, തക്കാളി തുടങ്ങിയവയുടെ വിലയിൽ ജനുവരി മാസത്തിന്Read More →

കോഴിക്കോട് /പൂണെ: പെരുന്നാൾ അടുത്തതോടെ ഉള്ളിവില കുതിച്ചുകയറുന്നു. തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുള്ള ഉള്ളി വരവ് കുറഞ്ഞതും ആവശ്യകത കൂടിയതുമാണ് സംസ്ഥാനത്ത് വിലകൂടാനുള്ള കാരണമായി പറയുന്നത്. സംസ്ഥാനത്ത് ഒരാഴ്ച മുമ്പ് കിലോക്ക് 20 – 30 രൂപ ഉണ്ടായിരുന്ന ചില്ലറ വില ഒറ്റയടിക്ക് 40ല്‍ എത്തി. മഴ കാരണം കൃഷി നശിച്ചതും കൂടുതൽ വില പ്രതീക്ഷിച്ച് വ്യാപാരികളും കർഷകരും പൂഴ്ത്തിവെക്കുന്നതുമാണ് മൊത്തവിപണിയില്‍ സവാളയുടെ വരവ് കുറച്ചത്. മഴ കനക്കുന്നതോടെRead More →

ഏലം കർഷകർ ഓഫ്‌ സീസണിലെ ഉയർന്ന വിലയെ ഉറ്റുനോക്കിയെങ്കിലും ആഭ്യന്തര വിദേശ വാങ്ങലുകാർ സംഘടിതരായി കുതിപ്പിനെ തടഞ്ഞു. കിലോ 2000-2400 ന്‌ മുകളിൽ കടത്തിവിടാൻ അവർ തയാറായില്ല. ജനുവരി-മാർച്ചിൽ കിലോ 1500-1600 റേഞ്ചിൽ നീങ്ങിയ ഉൽപന്നത്തെ ഏപ്രിലിൽ അവർ 1800 – 2000 ലേക്ക് ഉയർത്തി. എന്നാൽ, കഴിഞ്ഞ മാസം കാലാവസ്ഥ പാടെ മാറിമറിഞ്ഞതും ഉഷ്‌ണ തരംഗത്തിൽ ഏലതോട്ടങ്ങളിൽ ശരങ്ങൾ കരിഞ്ഞ്‌ ഉണങ്ങിയതും കനത്ത കൃഷിനാശത്തിന്‌ ഇടയാക്കി. ഇത്‌ ആഭ്യന്തരRead More →

കാപ്പി കയറ്റുമതി 10,000 കോടി കടന്നു

ആഗോള വിപണിയിൽ റോബസ്റ്റ കാപ്പിയുടെ ഉയർന്ന ആവശ്യം കാരണം കഴിഞ്ഞവർഷം ഇന്ത്യയുടെ കാപ്പി കയറ്റുമതിയിൽ വളർച്ച. കയറ്റുമതി മുൻവർഷത്തേക്കാൾ 12.22 ശതമാനം ഉയർന്ന് 128 കോടി ഡോളറി (10,632 കോടി രൂപ)ലെത്തി. 2022ൽ 114 കോടി ഡോളറി​​ന്റേതായിരുന്നു (9470 കോടി രൂപ) കയറ്റുമതി. ഏഷ്യയിലെ മൂന്നാമത്തെ വലിയ കാപ്പി ഉൽപാദകരും കയറ്റുമതി രാജ്യവുമാണ് ഇന്ത്യ. അറബിക്ക, റോബസ്റ്റ കാപ്പി ഇനങ്ങളാണ് രാജ്യത്ത് കൂടുതൽ കൃഷി ചെയ്യുന്നത്. അറബിക്ക കാപ്പിക്കുരുവിൽ റോബസ്റ്റ​യെക്കാൾRead More →

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

തിരുവനന്തപുരം: ക്ഷേത്രങ്ങളിൽ പൂജ, നിവേദ്യം എന്നിവയ്ക്ക് അരളിപ്പൂ ഉപയോ​ഗിക്കേണ്ടെന്ന പൊതു നിർദ്ദേശം ഉയർന്നതോടെ ഇക്കാര്യത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇന്ന് തീരുമാനമെടുക്കും. ഇന്നലെ ബോർഡ് പ്രാഥമിക ചർച്ച നടത്തി. അരളിച്ചെടിയുടെ പൂവിലും ഇലയിലുമെല്ലാം വിഷാംശമുണ്ടെന്നും മരണത്തിനു വരെ കാരണമാകാമെന്നും കണ്ടെത്തിയിരുന്നു. ഭക്ത ജനങ്ങളും ക്ഷേത്ര ജീവനക്കാരും ദേവസ്വം ബോർഡിനെ ആശങ്ക അറിയിച്ചിട്ടുണ്ട്. ഹരിപ്പാട് അരളിപ്പൂവും ഇലയും കടിച്ചത് യുവതിയുടെ മരണത്തിനു കാരണമായെന്നു റിപ്പോർട്ടുകളുണ്ടായിരുന്നു. പിന്നാലെയാണ് ഇക്കാര്യത്തിൽ തീരുമാനം എടുക്കാൻ ബോർഡ് യോ​ഗംRead More →