ഇന്ത്യൻ വിപണിയിലേക്ക് വിദേശനിക്ഷേപകരുടെ ശക്തമായ തിരിച്ചുവരവ്; ഈ മാസം ഒഴുകിയെത്തിയത് 23,544 കോടി രൂപ

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകരുടെ (എഫ്പിഐ) ശക്തമായ തിരിച്ചുവരവ്. ഓഗസ്റ്റില്‍ ഇതുവരെ എഫ്പിഐകള്‍ ഇന്ത്യന്‍ ഓഹരികളില്‍ 23,544 കോടി രൂപ നിക്ഷേപിച്ചു. മെച്ചപ്പെട്ട ത്രൈമാസ ഫലങ്ങള്‍, രൂപയുടെ സ്ഥിരത, വിപണിയിലെ വളര്‍ച്ചാ സാധ്യതകള്‍ എന്നിവയാണ് വിദേശ നിക്ഷേപകരുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നത്. ജൂലൈയില്‍ 20,200 കോടി നിക്ഷേപിച്ചതിന് പിന്നാലെയാണ് ഓഗസ്റ്റിലെ ഈ ശക്തമായ ഒഴുക്ക്. തുടര്‍ച്ചയായി നാല് മാസത്തോളം നടന്ന കനത്ത വിറ്റൊഴിക്കലിന് ശേഷമാണ് എഫ്പിഐകളുടെ ഈRead More →

കടൽവിഭവ കയറ്റുമതി സുരക്ഷിതമാക്കാൻ കേരളം; സമഗ്ര ഫിഷറീസ് മാനേജ്‌മെന്റ് പ്ലാൻ തയാറായി

കൊച്ചി: സമുദ്രോൽപ്പന്നങ്ങളുടെ ആഗോള കയറ്റുമതി വിപണി സുരക്ഷിതമാക്കാനും അന്താരാഷ്ട്ര സുസ്ഥിരതാ അംഗീകാരങ്ങൾ സ്വന്തമാക്കാനുമായി സംസ്ഥാന ഫിഷറീസ് മേഖലയിൽ സമഗ്ര നയരൂപീകരണത്തിന് തുടക്കം. ഇതിന്റെ ഭാഗമായി ശാസ്ത്രജ്ഞർ തയാറാക്കിയ ‘കരട് കേരള സംസ്ഥാന ഫിഷറീസ് മാനേജ്‌മെന്റ് പ്ലാൻ (FMP)’ കൊച്ചി വെല്ലിംഗ്ടൺ ഐലൻഡിലെ സീഫുഡ് ഹൗസിൽ ചേർന്ന വാർഷിക പങ്കാളിത്ത അവലോകന യോഗത്തിൽ അവതരിപ്പിച്ചു. സീഫുഡ് എക്സ്പോർട്ടേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (SEAI) സംഘടിപ്പിച്ച യോഗത്തിൽ വിവിധ സർക്കാർ വകുപ്പുകൾ, സമുദ്രRead More →

രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ വൻ വിജയം; കൂടുതൽ ഹൈഡ്രജൻ തീവണ്ടികൾ ട്രാക്കിലിറക്കാൻ കേന്ദ്രസർക്കാർ

അഹമ്മദാബാദ്: രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ വൻ വിജയമായതിന് പിന്നാലെ കൂടുതൽ ഹൈഡ്രജൻ തീവണ്ടികൾ ട്രാക്കിലിറക്കാൻ കേന്ദ്രസർക്കാർ. ആദ്യഘട്ടമായി മുപ്പത്തിയഞ്ചോളം ട്രെയിനുകൾ ട്രാക്കിലിറക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. ഇലക്ട്രിഫിക്കേഷൻ അത്ര കണ്ട് സാധ്യമല്ലാത്ത വനമേഖലയടക്കമുള്ള പ്രദേശങ്ങളിൽ ഹൈഡ്രജൻ ട്രെയിൻ ഓടിക്കാനാണ് കേന്ദ്രസർക്കാർ പദ്ധതിയിടുന്നത്. ഹെറിറ്റേജ് റൂട്ടുകളിലും ഹൈഡ്രജൻ ട്രെയിൻ ട്രാക്കിലിറക്കാൻ പദ്ധതിയുണ്ട്. കണക്കുകൾ പ്രകാരം ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ നിലവിൽ 2500 കിലോമീറ്റർ സർവീസ് നടത്തിക്കഴിഞ്ഞു. നിലവിൽ ജിന്ദ്-സോനിപത് റൂട്ടിലാണ് രാജ്യത്തെRead More →

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം: പെപ്സികോ, കൊക്കകോള അടക്കമുള്ള പ്രമുഖ കമ്പനികൾക്ക് നോട്ടീസ് അയച്ച് ഭക്ഷ്യ സുരക്ഷാ അതോറിറ്റി

ന്യൂഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ, വ്യാജ അവകാശവാദങ്ങൾ, ലേബലിങ് മാനദണ്ഡങ്ങളിലെ ലംഘനം എന്നിവ ചൂണ്ടിക്കാട്ടി നെസ്‌ലെ ഇന്ത്യ, പെപ്സികോ, കൊക്കകോള ഇന്ത്യ തുടങ്ങിയ പ്രമുഖ ബ്രാൻഡുകൾ ഉൾപ്പെടെ ഭക്ഷ്യോൽപ്പാദന കമ്പനികൾക്ക് കഴിഞ്ഞ മാസങ്ങളിൽ 150ലേറെ നോട്ടീസ് അയച്ചതായി കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റി. പ്രമുഖ ബ്രാൻഡുകൾക്കെതിരെ സമീപകാലത്ത് സ്വീകരിച്ച എൻഫോഴ്‌സ്‌മെന്റ് നടപടികളുടെ വിവരങ്ങൾ ഫുഡ് സേഫ്റ്റി അതോറിറ്റി ഓഫ് ഇന്ത്യ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ പങ്കുവെച്ചു. ഡിയാജിയോ, പെർനോഡ് റിക്കാർഡ്, ഫെറേറോ ഇന്ത്യ,Read More →

ഫൗസിയയെ കൊന്ന് ചാക്കിൽകെട്ടി പുഴയിലെറിഞ്ഞത് നങ്കൂരത്തോടൊപ്പം; വീട്ടിൽനിന്ന് വിളിച്ചിറക്കിയത് വ​ല​യി​ൽ മീ​ൻ കു​ടു​ങ്ങി​യെന്ന് പറഞ്ഞ്

തി​രൂ​ർ: കൂ​ട്ടാ​യി പ​ടി​ഞ്ഞാ​റേ​ക്ക​ര അ​മ്പ​ല​പ്പ​ടി അ​ണ്ടി​പ്പാ​ട്ടി​ൽ ഹു​സൈ​ന്റെ ഭാ​ര്യ ഫൗ​സി​യ​യു​ടെ (37) മൃതദേഹം പുഴയിലെറിഞ്ഞത് ചാക്കിലാക്കി നങ്കൂരത്തിൽ കെട്ടിയ ശേഷം. ‘വ​ല​യി​ൽ മീ​ൻ കു​ടു​ങ്ങി​യി​ട്ടു​ണ്ട്, എ​ടു​ക്കാ​ൻ കൂ​ടെ വ​ര​ണം’ എ​ന്ന് പ​റ​ഞ്ഞ് വ്യാ​ഴാ​ഴ്ച പുലർച്ചെയാണ് ഭ​ർ​ത്താ​വ് ഫൗസിയയെ വീ​ട്ടി​ൽ​നി​ന്ന് വി​ളി​ച്ചി​റ​ക്കി കൊ​ണ്ടു​പോ​യത്. പിന്നീട് ഇന്നലെ ഉചയോടെയാണ് പ​ടി​ഞ്ഞാ​റേ​ക്ക​ര ബോ​ട്ട് ജെ​ട്ടി​ക്ക് സ​മീ​പം മൃതദേഹം ക​ണ്ടെ​ത്തി​യ​ത്. ഫൗ​സി​യ​യെ ക​ഴു​ത്ത് ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​താ​കാ​മെ​ന്നാ​ണ് പൊ​ലീ​സി​ന്റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. ഹു​സൈ​നെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. തങ്ങളോ​ടൊ​പ്പം ഉ​റ​ങ്ങു​ക​യാ​യി​രു​ന്നRead More →