ലിഥിയം മുതൽ കോബാൾട്ട് വരെ നിർണായക ധാതുക്കൾക്കായി ഇന്ത്യ ആഫ്രിക്കയിലേക്ക്

ന്യൂഡൽഹി: നിർണായക ധാതുക്കളുടെ ലഭ്യത ഉറപ്പാക്കുന്നതിനൊപ്പം ദക്ഷിണാഫ്രിക്കൻ മേഖലയുമായുള്ള വ്യാപാരബന്ധം ശക്തമാക്കാനുള്ള നീക്കവുമായി ഇന്ത്യ. ദക്ഷിണാഫ്രിക്കൻ കസ്റ്റംസ് യൂണിയനുമായുള്ള നിർദേശിക്കപ്പെട്ട വ്യാപാര കരാറിന്റെ ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് നിർണായക ധാതുക്കളിലേക്കും ഇന്ത്യയുടെ ശ്രദ്ധ. ദക്ഷിണാഫ്രിക്ക, ബോട്സ്വാന, നമീബിയ, ലെസോത്തോ, എസ്വാറ്റിനി എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന സതേൺ ആഫ്രിക്ക കസ്റ്റംസ് യൂണിയൻ (SACU)യുമായുള്ള മുൻഗണനാ വ്യാപാര കരാർ സംബന്ധിച്ച ചർച്ചകൾ പുനരുജ്ജീവിപ്പിക്കുകയാണ് ഇന്ത്യ. വർഷങ്ങളായി മന്ദഗതിയിലായിരുന്ന ചർച്ചകൾക്ക് പുതിയ നീക്കം നൽകുന്നതിന്റെ ഭാഗമായിRead More →

മുല്ലപ്പെരിയാർ: സുപ്രീംകോടതി നിർദേശം പിടിവള്ളിയാക്കി നീങ്ങാൻ കേരളം

തിരുവനന്തപുരം: മുല്ലപ്പെരിയാർ ഡാമിന്‍റെ കാര്യത്തിൽ ‘കേരളത്തിന് സുരക്ഷ തമിഴ്നാടിന് ജലം’ എന്ന നിലപാടിലുറച്ച് മുന്നോട്ടുനീങ്ങാൻ സംസ്ഥാന സർക്കാർ. മുല്ലപ്പെരിയാർ ഡാമിന്‍റെ ജലനിരപ്പ് 142 അടിയിൽ നിജപ്പെടുത്തിക്കൊണ്ടുള്ള സുപ്രീം കോടതി നിലപാടിൽ ഉറച്ച് നിൽക്കും. മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയർത്തുന്നതുമായി ബന്ധപ്പെട്ട് തമിഴ്നാട് ആവശ്യം ഉന്നയിച്ചപ്പോൾ ഡാമിന്‍റെ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിശോധിക്കുന്നതിനാണ് സുപ്രീംകോടതി നിർദ്ദേശിച്ചതും പിടിവള്ളിയാക്കും. 2026 ഡിസംബർ 31ന് മുമ്പ് നിർവഹിക്കേണ്ടതായ ഡാം സുരക്ഷാ പരിശോധന തമിഴ്നാട് ഇതുവരെ നടപ്പാക്കിയിട്ടില്ല.Read More →

എഫ്&ഒയിൽ 10ൽ 9 പേരും നഷ്ടത്തിൽ; നടപ്പ് സാമ്പത്തിക വർഷത്തിൽ നിക്ഷേപകർക്ക് നഷ്ടമായത് ₹91,685 കോടി

ഇന്ത്യയിലെ റീട്ടെയിൽ ഡെറിവേറ്റീവ് വിപണിയിൽ ട്രേഡർമാരുടെ പങ്കാളിത്തം കുറഞ്ഞെങ്കിലും നഷ്ടത്തിന്റെ ചിത്രം ഇപ്പോഴും ആശങ്കപ്പെടുത്തുന്നതായി സെബിയുടെ പുതിയ പഠനം. 2025-26 സാമ്പത്തിക വർഷത്തിൽ വ്യക്തിഗത നിക്ഷേപകർ ഇക്വിറ്റി ഫ്യൂച്ചേഴ്സ് ആൻഡ് ഓപ്ഷൻസ് വിഭാഗത്തിൽ ആകെ ₹91,685 കോടി നഷ്ടപ്പെടുത്തിയെന്നാണ് പഠനത്തിലെ പ്രധാന കണ്ടെത്തൽ. അതേസമയം, എഫ്&ഒയിൽ സജീവമായി പങ്കെടുത്ത വ്യക്തികളുടെ എണ്ണം മുൻവർഷത്തെ അപേക്ഷിച്ച് 18 ശതമാനം കുറഞ്ഞു. 2015-16ന് ശേഷമുള്ള ആദ്യത്തെ ഇടിവാണിത്.FY26ൽ റീട്ടെയിൽ നിക്ഷേപകർ ഉൾപ്പെടെയുള്ള വ്യക്തിഗതRead More →

ബോണ്ട് നിക്ഷേപത്തിൽ വിപ്ലവം സൃഷ്ടിക്കാൻ ടോക്കണൈസേഷൻ; സെബിയും ആർബിഐയും കൈകോർക്കുന്നു

ഇന്ത്യൻ കടപ്പത്ര (Corporate Bond) വിപണിയിൽ വൻ വിപ്ലവത്തിന് വഴിയൊരുങ്ങുന്നു. ഡിസ്ട്രിബ്യൂട്ടഡ് ലെഡ്ജർ ടെക്നോളജി (DLT) ഉപയോഗിച്ച് കോർപ്പറേറ്റ് ബോണ്ടുകൾ ടോക്കണൈസ് ചെയ്യാനുള്ള പൈലറ്റ് പദ്ധതിയാണ് ആരംഭിക്കുന്നത്. സെക്യൂരിറ്റീസ് & എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (SEBI), റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) എന്നിവ ഈ പ്രൊജക്ടിൽ ഒരുമിച്ച് തുടക്കം കുറിക്കുകയാണ്. ഇടപാടുകൾ കൂടുതൽ വേഗത്തിലും സുതാര്യമായും നടപ്പാക്കുകയാണ് ലക്ഷ്യം. നിലവിൽ ഡീമാറ്റ് അക്കൗണ്ടുകൾ വഴിയാണ് ബോണ്ടുകൾ കൈകാര്യംRead More →

അർധരാത്രിയിൽ സാഹസിക ദൗത്യം; ആറു പേരെ കടിച്ച നായ് ഒടുവിൽ പിടിയിൽ

കൊല്ലം: ആറ് പേരെ കടിച്ച നായയെ അർധരാത്രി സാഹസികമായി പിടികൂടി. ഉളിയക്കോവിൽ, കാവടിപ്പുറം പ്രദേശത്തെ ജനങ്ങളെ ഭീതിയിലാക്കിയ നായയെയാണ് പാതിരാത്രി പിടികൂടി കൂട്ടിലാക്കിയത്. വീട്ടമ്മ ഉൾപ്പടെ ആറു പേരെയാണ് നായ് കടിച്ച് പരിക്കേൽപ്പിച്ചത്. കൗൺസിലർ ടി.ആർ. അഭിലാഷിന്റെ നേതൃത്വത്തിൽ കോർപറേഷൻ ഡോഗ് ക്യാച്ചർമാരാണ് കാവടിപ്പുറം ഷാപ്പിന് സമീപത്തു നിന്ന് നായയെ കണ്ടെത്തി സാഹസികമായി പിടികൂടിയത്. ഈ നായയുടെ കടിയേറ്റ ഒരു വളർത്തു നായയേയും പിടികൂടി കൂട്ടിലാക്കി. അക്രമാസക്തനായ പട്ടി സന്ധ്യയോടെRead More →