ഓഹരി നിക്ഷേപം: ദീർഘകാല മൂലധന നേട്ട നികുതി ഒഴിവാക്കില്ലെന്ന് ധനമന്ത്രാലയം
ന്യൂഡൽഹി: ഓഹരി നിക്ഷേപങ്ങൾക്കുള്ള ദീർഘകാല മൂലധന നേട്ട നികുതി പിൻവലിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ധനമന്ത്രാലയം വ്യക്തമാക്കി. ലോക്‌സഭയിൽ നൽകിയ മറുപടിയിലാണ് മന്ത്രാലയം നിലപാട് അറിയിച്ചത്. കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷങ്ങളിലായി ഈ ഇനത്തിലെ നികുതി വരുമാനത്തിൽ 79 ശതമാനമാണ് വർധന. ഓഹരി നിക്ഷേപത്തിന്മേലുള്ള ദീർഘകാല മൂലധന നേട്ട നികുതി ഒഴിവാക്കാനുള്ള നിർദേശം നിലവിൽ സർക്കാരിന്റെ പരിഗണനയിലില്ലെന്നാണ് ധനമന്ത്രി പങ്കജ് ചൗധരി വ്യക്തമാക്കിയത്. ബജറ്റ് സമയത്തോ നികുതി വ്യവസ്ഥകളിൽ പരിഷ്‌കാരം കൊണ്ടുവരുമ്പോഴോ മാത്രമാണ്Read More →





