എണ്ണവില 120 ഡോളറിലെത്തിയേക്കുമെന്ന് ഗോൾഡ്മാൻ സാക്സ്

ദുബായ്: ഹോർമുസ് കടലിടുക്കിലൂടെയുള്ള ഇന്ധന നീക്കത്തിൽ തടസ്സങ്ങൾ തുടരുകയാണെങ്കിൽ, 2026-ന്റെ നാലാം പാദത്തോടെ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 120 ഡോളറിന് മുകളിൽ എത്തിയേക്കാമെന്ന മുന്നറിയിപ്പുമായി ഗോൾഡ്മാൻ സാക്സ് ഗ്രൂപ്പ് ഇൻക്. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ വർദ്ധിക്കുന്നതും പേർഷ്യൻ ഗൾഫിൽ നിന്നുള്ള എണ്ണ പ്രവാഹം യുദ്ധത്തിന് മുൻപുള്ളതിന്റെ 45 ശതമാനത്തിൽ താഴെയായി കുറഞ്ഞതുമാണ് ഇന്ധനവില വീണ്ടും ഉയരാൻ കാരണമായത്. എങ്കിലും, പശ്ചിമേഷ്യയിൽ സംഘർഷങ്ങൾ കുറയുമെന്ന പ്രതീക്ഷയിൽ നാലാം പാദത്തിൽ ബാരലിന്Read More →

ചെറുകിട കയറ്റുമതിക്കാര്‍ക്ക് ആശ്വാസം; വിദേശ വ്യാപാര നയത്തില്‍ നിര്‍ണ്ണായക ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡൽഹി: ചെറുകിട കയറ്റുമതിക്കാര്‍ക്ക് ആശ്വാസമായി വിദേശ വ്യാപാര നയത്തില്‍ നിര്‍ണ്ണായക ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍. 10,000 രൂപ വരെയുള്ള കയറ്റുമതി കണ്‍സൈന്‍മെന്റുകളെ രജിസ്ട്രേഷന്‍-കം-മെംബര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് (ആര്‍സിഎംസി) നേടുന്നതില്‍ നിന്ന് ഒഴിവാക്കാനാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് (ഡിജിഎഫ്ടി) നിര്‍ദ്ദേശിച്ചിരിക്കുന്നത്. തപാല്‍, കൊറിയര്‍ സേവനങ്ങള്‍ വഴിയും ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലൂടെയും സാധനങ്ങള്‍ അയയ്ക്കുന്ന എംഎസ്എംഇകള്‍, കരകൗശല വിദഗ്ധര്‍, ഇ-കൊമേഴ്‌സ് വില്‍പ്പനക്കാര്‍ എന്നിവര്‍ക്ക് ഈ തീരുമാനം വലിയൊരു അനുഗ്രഹമാകും. ചെറുകിട ബിസിനസുകള്‍ക്കും ആദ്യമായി കയറ്റുമതിRead More →

ഹരിത ഹൈഡ്രജൻ സ്റ്റേഷനുമായി സിയാൽ

നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിയുടെ നേതൃത്വത്തിൽ നിർമിച്ചിട്ടുള്ള ഹൈഡ്രജൻ സ്റ്റേഷൻ ഉദ്ഘാടനത്തിന് സജ്ജമായി. സമീപഭാവിയിൽ ഹൈഡ്രജൻ വാഹനങ്ങൾ കൂടുതലായി നിരത്തിലിറങ്ങുമെന്ന് മുൻകൂട്ടി കണ്ടാണിത് തയ്യാറാക്കിയിരിക്കുന്നത്. കേന്ദ്ര-സംസ്ഥാന മന്ത്രിമാർ പങ്കെടുക്കേണ്ടതുള്ളതിനാൽ സൗകര്യപ്രദമായ തീയതി ലഭിച്ചാലുടൻ ഉദ്ഘാടനം നടത്തും. പ്രവർത്തനത്തിനുള്ള അനുമതിയെല്ലാം ലഭിച്ചുകഴിഞ്ഞു. ഗ്രീൻ ഹൈഡ്രജൻ സ്റ്റേഷനാണ് സിയാലിൽ സജ്ജമാക്കിയിരിക്കുന്നത്. സ്വന്തമായി ഗ്രീൻ ഹൈഡ്രജൻ സ്റ്റേഷനുള്ള ലോകത്തെ ആദ്യ വിമാനത്താവളമായി സിയാൽ മാറുകയാണ്. 30 കോടി രൂപ മുടക്കിയാണിത് നിർമിച്ചിരിക്കുന്നത്. ദക്ഷിണേന്ത്യയിലെRead More →

വിഴിഞ്ഞം എക്സിം തുറമുഖം: ചെലവ് കുറയും; നിക്ഷേപവും തൊഴിലും കൂ‌ടും

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖം സമ്പൂർണ ഇറക്കുമതി- കയറ്റുമതി പദവിയിലേക്ക് സംസ്ഥാനത്തിന്‍റെ കാർഷിക- വ്യവസായ- വാണിജ്യ വാണിജ്യ മേഖലയ്ക്കും ഏറെ ഉണർവാകും. വിഴിഞ്ഞം തുറമുഖം ഓഗസ്റ്റ് 19 മുതൽ എക്സിം തുറമുഖമാകുന്നതോടെ ഇതുവഴി വിദേശ രാജ്യങ്ങളിലേക്കുള്ള ഇറക്കുമതി- കയറ്റുമതിയുടെ സമയദൈർഘ്യവും ചെലവും കുറയും. വിഴിഞ്ഞം തുറമുഖത്തോടു തൊട്ടടുത്തുള്ള കേരളത്തിന്‍റെ തെക്കൻ ജില്ലകളുടെയും തമിഴ്നാട്ടിലെ നാഗർകോവിൽ ജില്ലയുടെയും സാമ്പത്തിക- തൊഴിൽ മേഖലയിലും വലിയ ചലനമുണ്ടാക്കുമെന്നാണു വിലയിരുത്തൽ. സർക്കാർ മുൻകൂട്ടി കണ്ട ലോജിസ്റ്റിക്സ്Read More →

ഫെഡറൽ ബാങ്കിന്റെ അറ്റാദായം 1177 കോടി രൂപയായി കുതിച്ചു; അറ്റനിഷ്ക്രിയ ആസ്തി ദശാബ്ദത്തിലെ ഏറ്റവും കുറഞ്ഞനിരക്കിൽ

കൊച്ചി: 2026 ജൂൺ 30 ന് അവസാനിച്ച സാമ്പത്തിക വർഷത്തെ ആദ്യപാദത്തിൽ ഫെഡറൽ ബാങ്കിന്റെ മൊത്തം ബിസിനസ് 6 ലക്ഷം കോടി രൂപയോളമായി. കഴിഞ്ഞ സാമ്പത്തികവർഷത്തെ ആദ്യപാദത്തിനേക്കാൾ 36.57 ശതമാനം വർദ്ധനവോടെ അറ്റാദായം 1176 .93 കോടി രൂപയായി ഉയർന്നു. കാസാ നിക്ഷേപം 18.26 ശതമാനവും ഫീ വരുമാനം 21.71 ശതമാനവും അറ്റപലിശവരുമാനം 26.06 ശതമാനവും വർദ്ധനവ് രേഖപ്പെടുത്തി. ബാങ്കിന്റെ മൊത്തം ബിസിനസ് വാർഷികാടിസ്ഥാനത്തിൽ 13.05 ശതമാനം വര്‍ധിച്ച് 597615.83Read More →