അബൂദബി വിമാനത്താവളത്തിൽ പുതിയ ലൈബ്രറികൾ തുറന്നു
April 12, 2019 0 By BizNewsസാംസ്കാരിക വിനോദസഞ്ചാര വകുപ്പിന്റെ സഹകരണത്തോടെ അബൂദബി വിമാനത്താവളത്തിൽ പുതിയ ലൈബ്രറികൾ തുറന്നു. മാർച്ചിൽ ആചരിച്ച വായന മാസത്തിന്റെ തുടർച്ചയായാണ് സംരംഭം. ഒന്ന്, മൂന്ന് ടെർമിനലുകളിലാണ് ലൈബ്രറികൾ. ടെർമിനൽ ഒന്നിൽ ട്രാൻസിറ്റ്ഏരിയയിൽ 14, 18 ഗേറ്റുകൾക്ക് സമീപമാണ് മുഖ്യ ലൈബ്രറി. കൂടാതെ ടെർമിനൽ ഒന്നിലെ മറ്റു ഭാഗങ്ങളിലും ടെർമിനൽ മൂന്നിലും ചെറിയ മൂന്ന്ലൈബ്രറികളും ആരംഭിച്ചു. മുഖ്യ ലൈബ്രറിയിൽ പത്തുപേർക്കും ചെറിയ ലൈബ്രറികളിൽ ആറുപേർക്കും ഒരേ സമയം പുസ്തകങ്ങളും മാഗസിനുകളും വായിക്കാം.
2016ലെ വായന മാസാചരണ വേളയിലാണ് അബൂദബി വിമാനത്താവളം
ആദ്യ ലൈബ്രറി തുടങ്ങിയത്. മേഖലയിലെ വിമാനത്താവളങ്ങളിലെ ആദ്യ ലൈബ്രറിയാണ് ഇത്. ഉപഭോക്താക്കളുടെ യാത്രാനുഭവം മികച്ചതാക്കുന്നതിന് വേണ്ടിയാണ് പുതിയ ലൈബ്രറികൾ ആരംഭിച്ചത്. നോവലുകളും രാജ്യത്തിന്റെ പൈതൃകം മനസ്സിലാക്കാവുന്ന പുസ്തകങ്ങളും ഉൾക്കൊള്ളുന്ന ലൈബ്രറിയിലേക്ക് വായനക്കാരെ സ്വാഗതം ചെയ്യുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് അബൂദബി എയർപോർട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ബ്രയാൻ തോംപ്സൺ പറഞ്ഞു.