ടാറ്റ ഏറ്റെടുത്തതിന് ശേഷം ആദ്യമായി എയർ ഇന്ത്യ ജീവനക്കാരുടെ ശമ്പളം വർധിപ്പിച്ചു

ടാറ്റ ഏറ്റെടുത്തതിന് ശേഷം ആദ്യമായി എയർ ഇന്ത്യ ജീവനക്കാരുടെ ശമ്പളം വർധിപ്പിച്ചു

May 24, 2024 0 By BizNews

ന്യൂഡൽഹി: 2022ൽ എയർ ഇന്ത്യയെ ടാറ്റ ഏറ്റെടുത്തതിന് ശേഷം ഇതാദ്യമായി കമ്പനിയിൽ ശമ്പളവർധന. 2023 ഡിസംബർ 31ന് മുമ്പ് എയർ ഇന്ത്യയിൽ ചേർന്ന ജീവനക്കാർക്കാണ് ശമ്പള വർധനവിന്റെ ഗുണം ലഭിക്കുക.

ഗ്രൗണ്ട് സ്റ്റാഫ്, കാബിൻ ക്രു, പൈലറ്റ് ഉൾപ്പടെ 18,000 ജീവനക്കാരാണ് എയർ ഇന്ത്യക്ക് ഉള്ളത്.

2023-24 സാമ്പത്തിക വർഷത്തിൽ പല നാഴികകല്ലുകളും എയർ ഇന്ത്യ പിന്നിട്ടു. വളർച്ചക്കും മാറ്റത്തിനും വേണ്ടി കമ്പനി തറക്കല്ലിട്ടുവെന്നും എയർ ഇന്ത്യ അറിയിച്ചു. അതുകൊണ്ട് എച്ച്.ആർ വിഭാഗത്തിൽ രണ്ട് പ്രധാന മാറ്റങ്ങൾ കൊണ്ട് വരികയാണ്.

ഇതിന്റെ ഭാഗമായി ജീവനക്കാരുടെ വാർഷിക പ്രകടനം നിർണയിക്കാനുള്ള പ്രക്രിയ ആരംഭിക്കുകയും അത് പൂർത്തിയാക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ ജീവനക്കാരുടെ പ്രകടനത്തിന് അനുസരിച്ച് വേതനം നൽകാനും തീരുമാനിച്ചതായി എച്ച്.ആർ ഓഫീസർ രവീന്ദ്ര കുമാർ പറഞ്ഞു.

പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ജീവനക്കാരുടെ ശമ്പളം വർധിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും കമ്പനി അറിയിച്ചു. ജീവനക്കാർക്ക് ബോണസും നൽകുമെന്ന് കമ്പനി വ്യക്തമാക്കി.

ഐ.എ.എൻ.എസ് റിപ്പോർട്ട് പ്രകാരം പൈലറ്റുമാരുടെ ശമ്പളത്തിൽ 5000 രൂപ മുതൽ 15000 രൂപയുടെ വരെ വർധന വരുത്തിയിട്ടുണ്ട്.

ഇവർക്ക് ബോണസായി 42,000 രൂപ മുതൽ 1.8 ലക്ഷം രൂപ വരെയും നൽകും.