ഇൻഡിഗോയുടെ അറ്റാദായം 106 ശതമാനം ഉയർന്ന് 1,895 കോടിയായി
May 24, 2024 0 By BizNewsകൊച്ചി: നടപ്പുസാമ്പത്തിക വർഷത്തെ അവസാന ത്രൈമാസക്കാലയളവിൽ രാജ്യത്തെ മുൻനിര വിമാന കമ്പനിയായ ഇൻഡിഗോയുടെ അറ്റാദായം 106 ശതമാനം ഉയർന്ന് 1,895 കോടി രൂപയിലെത്തി.
മുൻവർഷം ഇതേകാലയളവിൽ അറ്റാദായം 919.2 കോടി രൂപയായിരുന്നു. ജനുവരി മുതൽ മാർച്ച് വരെയുള്ള മൂന്ന് മാസത്തിൽ ഇൻഡിഗോ 25.9 ശതമാനം ഉയർന്ന് 17,825.27 കോടി രൂപയായി.
വിമാന ഇന്ധനങ്ങളുടെ വിലയിൽ അവലോകന കാലയളവിൽ വലിയ വർദ്ധനയുണ്ടാകാത്തതാണ് ഇൻഡിഗോയ്ക്ക് ആശ്വാസം പകർന്നത്.
ഇതോടൊപ്പം സ്പൈസ് ജെറ്റും ഗോ എയറും കടുത്ത പ്രതിസന്ധികളിലേക്ക് നീങ്ങിയതും ഇൻഡിഗോയ്ക്ക് നേട്ടമുണ്ടാക്കി.