യു.​എ​സി​ൽ അ​ഞ്ച്​ ഷോ​റൂ​മു​ക​ൾ പ്ര​ഖ്യാ​പി​ച്ച്​ ജോ​യ്​ ആ​ലു​ക്കാ​സ്​

യു.​എ​സി​ൽ അ​ഞ്ച്​ ഷോ​റൂ​മു​ക​ൾ പ്ര​ഖ്യാ​പി​ച്ച്​ ജോ​യ്​ ആ​ലു​ക്കാ​സ്​

May 18, 2024 0 By BizNews

ദു​ബൈ: ജോ​യ് ആ​ലു​ക്കാ​സ് യു.​എ​സി​ൽ അ​ഞ്ച് ഔ​ട്ട്‍ലെ​റ്റു​ക​ള്‍കൂ​ടി തു​റ​ക്കു​മെ​ന്ന്​ പ്ര​ഖ്യാ​പി​ച്ചു. ന​വീ​ക​രി​ച്ച് പു​ന​രാ​രം​ഭി​ക്കു​ന്ന​തും, പു​തു​താ​യി പ്ര​വ​ര്‍ത്ത​ന​മാ​രം​ഭി​ക്കു​ന്ന​തു​മാ​യ അ​ഞ്ച് ഔ​ട്ട്‌​ലെ​റ്റു​ക​ളു​ടെ വി​വ​ര​ങ്ങ​ളാ​ണ് പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട​ത്. ഹൂ​സ്റ്റ​ണ്‍, ഷി​ക്കാ​ഗോ, ന്യൂ​ജ​ഴ്സി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ ന​വീ​ക​രി​ച്ച ഷോ​റൂ​മു​ക​ൾ പു​ന​രാ​രം​ഭി​ക്കു​ന്ന​ത്. ഡ​ല്ലാ​സി​ലും, അ​റ്റ്ലാ​ന്‍റ​യി​ലു​മാ​ണ്​ പു​തി​യ ഷോ​റൂ​മു​ക​ൾ. ഇ​വ​യു​ടെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ള്‍ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ല്‍ ന​ട​ക്കും. ഹൂ​സ്റ്റ​ണി​ലെ ന​വീ​ക​രി​ച്ച ഷോ​റൂം മേ​യ് 18 ശ​നി​യാ​ഴ്ച തു​റ​ക്കു​ന്ന​തോ​ടെ ആ​ഘോ​ഷ​ങ്ങ​ള്‍ക്ക് തു​ട​ക്ക​മാ​കും.

തു​ട​ര്‍ന്ന് മേ​യ് 26ന് ​ഡ​ല്ലാ​സി​ലും, ജൂ​ണ്‍ ര​ണ്ടി​ന് അ​റ്റ്‌​ലാ​ന്‍റ​യി​ലും ജോ​യ് ആ​ലു​ക്കാ​സി​ന്‍റെ പു​തി​യ ഷോ​റൂ​മു​ക​ളു​ടെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ള്‍ ന​ട​ക്കും. ജൂ​ണ്‍ ഒ​മ്പ​തി​ന്​ ചി​ക്കാ​ഗോ​യി​ലും, ജൂ​ണ്‍ 15ന് ​ന്യൂ​ജ​ഴ്സി​യി​ലും ന​വീ​ക​രി​ച്ച ഷോ​റൂ​മു​ക​ളു​ടെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ള്‍ സം​ഘ​ടി​പ്പി​ക്കും. ഈ ​പ്ര​ത്യേ​ക അ​വ​സ​ര​ങ്ങ​ളെ ആ​ഘോ​ഷ​മാ​ക്കാ​ന്‍, ജോ​യ് ആ​ലു​ക്കാ​സി​ന്‍റെ യു.​എ​സി​ലെ എ​ല്ലാ ഷോ​റൂ​മു​ക​ളി​ലും ആ​ക​ര്‍ഷ​ക​മാ​യ എ​ക്‌​സ്‌​ക്ലൂ​സി​വ് പ്ര​മോ​ഷ​നു​ക​ള്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

1,000 ഡോ​ള​റോ അ​തി​ല്‍ കൂ​ടു​ത​ലോ വി​ല​യു​ള്ള സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ള്‍ വാ​ങ്ങു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് 0.200 ഗ്രാം ​സ്വ​ർ​ണ നാ​ണ​യം സ​മ്മാ​ന​മാ​യി ല​ഭി​ക്കും. 2,000 ഡോ​ള​റോ അ​തി​ല്‍ കൂ​ടു​ത​ലോ മൂ​ല്യ​മു​ള്ള ഡ​യ​മ​ണ്ട്, പോ​ള്‍കി ആ​ഭ​ര​ണ​ങ്ങ​ള്‍ വാ​ങ്ങു​ന്ന​വ​ര്‍ക്ക് ഒ​രു ഗ്രാം ​സ്വ​ര്‍ണ നാ​ണ​യ​വും സൗ​ജ​ന്യ​മാ​യി ന​ല്‍കും. ഈ ​ആ​ക​ര്‍ഷ​ക​മാ​യ ഓ​ഫ​റു​ക​ള്‍ ഉ​ദ്ഘാ​ട​ന കാ​ല​യ​ള​വി​ല്‍ മാ​ത്ര​മാ​യി​രി​ക്കും.

യു.​എ​സി​ല്‍ പു​തി​യ​തും ന​വീ​ക​രി​ച്ച​തു​മാ​യ ഔ​ട്ട്‌​ലെ​റ്റു​ക​ളു​ടെ ഉ​ദ്ഘാ​ട​നം പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ല്‍ ഏ​റെ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ജോ​യ് ആ​ലു​ക്കാ​സ് ഗ്രൂ​പ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ര്‍ ജോ​ണ്‍ പോ​ള്‍ ആ​ലു​ക്കാ​സ് പ​റ​ഞ്ഞു. ജോ​യ് ആ​ലു​ക്കാ​സ്​ ചെ​യ​ര്‍മാ​നും സ്ഥാ​പ​ക​നു​മാ​യ ജോ​യ് ആ​ലു​ക്കാ​സി​നോ​ടൊ​പ്പം ഉ​ന്ന​ത​ത​ല പ്ര​തി​നി​ധി​ക​ളും ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ളി​ല്‍ പ​ങ്കെ​ടു​ക്കും.