സ്വർണ്ണവില റെക്കോഡിൽ; പവന് ഇന്ന് കൂടിയത് 640 രൂപ

Spread the News

കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവില പുതിയ റെക്കോഡിൽ. ഗ്രാമിന് 80 രൂപ വർധിച്ച് 6840 രൂപയായി വില ഉയർന്നു. പവന് 640 രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 54720 രൂപയായി ഉയർന്ന് റെക്കോഡിട്ടു. 24 കാരറ്റ് സ്വർണ്ണത്തിന്റെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 76 ലക്ഷം രൂപയ്ക്ക് മുകളിലായി. അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണവില ഔൺസിന് 2414 ഡോളറായി. രൂപയുടെ വിനിമയ നിരക്ക് 83.36 ആണ്.

18 കാരറ്റ് സ്വർണ്ണത്തിന്റെ വില 70 രൂപ ഗ്രാമിന് വർധിച്ച് 5700 രൂപയായി. വെള്ളിയുടെ വില കഴിഞ്ഞ നാല് വർഷത്തെ ഉയർന്ന നിരക്കിലാണ്. റഷ്യ-യുക്രെയ്ൻ യുദ്ധവും മിഡിൽ ഈസ്റ്റിലെ സംഘർഷവും ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഇതിനാൽ സ്വർണ്ണത്തെ പലരും സുരക്ഷിതനിക്ഷേപമായി കാണുന്നുണ്ട്. ഇതാണ് വില ഉയരുന്നതിനുള്ള പ്രധാനകാരണം.

സെൻട്രൽ ബാങ്കുകൾ തങ്ങളുടെ കരുതൽ ശേഖരം നിലനിർത്താൻ സ്വർണം ശേഖരിക്കുന്നതും വില ഉയരുന്നതിന് ഇടയാക്കുന്നുണ്ട്. ​യു.എസിലെ പണപ്പെരുപ്പം കുറയുകയാണ്. ഇതുമൂലം യു.എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പ്രതീക്ഷിച്ചതിലും വേഗത്തിൽ പലിശനിരക്കുകൾ കുറക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ഇതും സ്വർണ്ണവിലയെ സ്വാധീനിക്കുന്നുണ്ട്. ചൈനീസ് സമ്പദ്‍വ്യവസ്ഥ ശക്തിപ്പെട്ടതും സ്വർണ്ണവില ഉയരുന്നതിനുള്ള കാരണമാണ്.

Leave a Reply

Your email address will not be published. Required fields are marked *