യുപിഐ ഇടപാടുകളുടെ എണ്ണത്തിലും മൂല്യത്തിലും ഇടിവ്

യുപിഐ ഇടപാടുകളുടെ എണ്ണത്തിലും മൂല്യത്തിലും ഇടിവ്

May 3, 2024 0 By BizNews

മുംബൈ: യുപിഐ ഇടപാടുകളില്‍ ഏപ്രിലില്‍ ഇടിവ് രേഖപ്പെടുത്തി. എന്‍പിസിഐ (നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ) കണക്ക്പ്രകാരം ഏപ്രിലില്‍ യുപിഐ ഇടപാടുകളുടെ എണ്ണം 1,330 കോടിയാണ്. ഇതിന്റെ മൂല്യം 19.6 ലക്ഷം കോടി രൂപ വരും.

2024 മാര്‍ച്ച് മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ ഏപ്രിലിലെ ഇടപാടുകളുടെ എണ്ണത്തിലും മൂല്യത്തിലും ഇടിവുണ്ടായി.

മാര്‍ച്ചില്‍ യുപിഐ ഇടപാടുകളുടെ എണ്ണം 1344 കോടിയും, മൂല്യം 19.8 ലക്ഷം കോടി രൂപയുമാണ്. അതേസമയം ഏപ്രിലില്‍ പ്രതിദിന ഇടപാടുകളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായി.

65,933 കോടി രൂപയുടെ മൂല്യം വരുന്ന 44.3 കോടിയുടെ പ്രതിദിന ഇടപാടുകളാണ് നടന്നത്. 100 കോടി പ്രതിദിന യുപിഐ ഇടപാടുകള്‍ നടത്താന്‍ കഴിയുന്ന സംവിധാനമാണ് ഉള്ളത്.

ഇന്ത്യയെ കൂടാതെ ശ്രീലങ്ക, മൗറീഷ്യസ്, ഫ്രാന്‍സ്, യുഎഇ, സിംഗപ്പൂര്‍, ഭൂട്ടാന്‍, നേപ്പാള്‍ എന്നിവയുള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ യുപിഐ ഉപയോഗിക്കുന്നുണ്ട്.

നമീബിയയില്‍ യുപിഐ പോലുള്ള തത്സമയ പേയ്‌മെന്റ് സംവിധാനം വികസിപ്പിക്കാന്‍ സഹായിക്കുന്നതിന് എന്‍പിസിഐ അടുത്തിടെ ബാങ്ക് ഓഫ് നമീബിയയുമായുള്ള പങ്കാളിത്തം പ്രഖ്യാപിച്ചിരുന്നു.