കരിപ്പൂരില്‍നിന്ന് ഇനി ലക്ഷദ്വീപിലേക്കും പറക്കാം

കരിപ്പൂരില്‍നിന്ന് ഇനി ലക്ഷദ്വീപിലേക്കും പറക്കാം

May 4, 2024 0 By BizNews

കൊ​ണ്ടോ​ട്ടി: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍നി​ന്ന് ഇ​നി ല​ക്ഷ​ദ്വീ​പി​ലേ​ക്കും പ​റ​ന്നെ​ത്താം. വി​മാ​ന​ത്താ​വ​ളം ആ​രം​ഭി​ച്ച് 36 വ​ര്‍ഷം പി​ന്നി​ടു​ന്ന വേ​ള​യി​ല്‍ ഇ​ന്‍ഡി​ഗോ ക​മ്പ​നി​യാ​ണ് ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ക​രി​പ്പൂ​രി​ല്‍നി​ന്ന് അ​ഗ​ത്തി സ​ര്‍വി​സ് തു​ട​ങ്ങി​യ​ത്. 78 പേ​ര്‍ക്ക് സ​ഞ്ച​രി​ക്കാ​വു​ന്ന എ.​ടി.​ആ​ര്‍ വി​ഭാ​ഗ​ത്തി​ലു​ള്ള വി​മാ​ന​മാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​ത് വി​നോ​ദ സ​ഞ്ചാ​ര രം​ഗ​ത്ത് ക​രി​പ്പൂ​രി​ന് പു​ത്ത​ന്‍ ഉ​ണ​ര്‍വാ​കും.

രാ​വി​ലെ 10.20ന് ​ക​രി​പ്പൂ​രി​ല്‍നി​ന്ന് പു​റ​പ്പെ​ടു​ന്ന വി​മാ​നം 10.55ന് ​കൊ​ച്ചി​യി​ലെ​ത്തും. 11.25ന് ​കൊ​ച്ചി​യി​ല്‍നി​ന്ന് പു​റ​പ്പെ​ട്ട് ഉ​ച്ച​ക്ക് ഒ​രു മ​ണി​ക്ക് അ​ഗ​ത്തി​യി​ലെ​ത്തു​ന്ന രീ​തി​യി​ലാ​ണ് ക്ര​മീ​ക​ര​ണം. അ​ഗ​ത്തി​യി​ല്‍നി​ന്ന് ഉ​ച്ച​ക്ക് 12.10ന് ​മ​ട​ങ്ങു​ന്ന വി​മാ​നം 1.25ന് ​കൊ​ച്ചി​യി​ലെ​ത്തി പി​ന്നീ​ട് 1.45ന് ​പു​റ​പ്പെ​ട്ട് 2.30ന് ​ക​രി​പ്പൂ​രി​ല്‍ തി​രി​ച്ചെ​ത്തും.

ബം​ഗ​ളൂ​രു​വി​ല്‍നി​ന്ന് നേ​രി​ട്ട് അ​ഗ​ത്തി​യി​ലേ​ക്ക് ഇ​ന്‍ഡി​ഗോ​യു​ടെ വി​മാ​ന സ​ര്‍വി​സ് നി​ല​വി​ലു​ണ്ട്. ഈ ​വി​മാ​ന​മാ​ണ് കൊ​ച്ചി വ​ഴി ക​രി​പ്പൂ​രി​ലേ​ക്ക് മ​ട​ങ്ങു​ക. ക​രി​പ്പൂ​രി​ല്‍നി​ന്ന് കൊ​ച്ചി വ​ഴി അ​ഗ​ത്തി​യി​ല്‍ എ​ത്തു​ന്ന വി​മാ​നം അ​വി​ടെ​നി​ന്ന് ബം​ഗ​ളൂ​രു​വി​ലേ​ക്കും മ​ട​ങ്ങും. ദി​വ​സ​വും സ​ര്‍വി​സ് ഉ​ണ്ടാ​കും.

ആ​ദ്യ സ​ര്‍വി​സ് വി​മാ​ന​ത്താ​വ​ള ഡ​യ​റ​ക്ട​ര്‍ എ​സ്. സു​രേ​ഷ് കേ​ക്ക് മു​റി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു. സി.​ഐ.​എ​സ്.​എ​ഫ് ഡെ​പ്യൂ​ട്ടി ക​മാ​ന്‍ഡ​ന്റ് അ​ഖി​ലേ​ഷ് കു​മാ​ര്‍, ചീ​ഫ് സെ​ക്യൂ​രി​റ്റി ഓ​ഫി​സ​ര്‍ ഹ​ബീ​ബ് റ​ഹ്മാ​ന്‍, ഇ​ന്‍ഡി​ഗോ മാ​നേ​ജ​ര്‍ ഡെ​റി​ന്‍ റോ​യ്, അ​സി​സ്റ്റ​ന്റ് മാ​നേ​ജ​ര്‍ പ്ര​വീ​ണ്‍ കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.