സ്വർണവിലയിൽ വീണ്ടും വർധന

സ്വർണവിലയിൽ വീണ്ടും വർധന

May 4, 2024 0 By BizNews

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. പവന് 80 രൂപയുടെ വർധനയാണ് ഉണ്ടായത്. ഒരു പവ​ൻ സ്വർണത്തിന്റെ വില 52,680 രൂപയായാണ് കൂടിയത്. ഗ്രാമിന് 10 രൂപയും കൂടി. ഗ്രാമിന്റെ വില 6585 രൂപയായാണ് ഉയർന്നത്. അതേസമയം, സ്വർണത്തിന്റെ ഭാവിവിലകളിൽ കഴിഞ്ഞ ദിവസം ഇടിവ് രേഖപ്പെടുത്തി.

കഴിഞ്ഞ ദിവസം കേരളത്തിൽ സ്വർണവില കുറഞ്ഞിരുന്നു. 400 രൂപയുടെ കുറവാണ് പവന് ഉണ്ടായത്. 52,600 രൂപയായാണ് പവന്റെ വില കുറഞ്ഞത്. അതേസമയം, എം.സി.എക്സ് എക്സ്ചേഞ്ചിൽ സ്വർണത്തിന്റെ ഭാവി വിലകൾ കുറഞ്ഞു. ജൂണിലേക്കുള്ള സ്വർണത്തിന്റെ ഭാവി വില 10 ഗ്രാമിന് 70,677 രൂപയായാണ് കുറഞ്ഞത്. റെക്കോഡിലെത്തിയതിന് ശേഷം പിന്നീട് സ്വർണത്തിന്റെ ഭാവിവിലകൾ കുറയുകയായിരുന്നു.

സ്‍പോട്ട് ഗോൾഡ് വെള്ളിയാഴ്ച ഔൺസിന് 2,349 ഡോളറിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഒരാഴ്ചക്കിടെ 48 ഡോളറിന്റെ നഷ്ടമാണ് സ്‍പോട്ട് ഗോൾഡിന് ഉണ്ടായത്. റെക്കോഡ് വിലയിലെത്തിയതിന് ശേഷം സ്‍പോട്ട് ഗോൾഡ് 148 ഡോളർ ഇടിഞ്ഞിരുന്നു. ഇ​സ്രായേലും ഹമാസും തമ്മിൽ വൈകാതെ വെടിനിർത്തൽ ഉണ്ടാവുമെന്ന വാർത്തകൾ സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്. ഇതിനൊപ്പം ഫെഡറൽ റിസർവ് യു.എസ് സമ്പദ്‍വ്യവസ്ഥയുമായി ബന്ധപ്പെട്ട ചില കണക്കുകൾ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. ഇതും അന്താരാഷ്ട്ര വിപണിയിൽ സ്വർണവില കുറയാനുള്ള കാരണമായി മാറി.

സ്വർണവില ഇനിയും കുറയാനുള്ള സാധ്യതയുണ്ടെന്നും സാമ്പത്തിക വിദഗ്ധർ പ്രവചിക്കുന്നു. ഔൺസിന് 2322 ഡോളറായി വരെ സ്‍പോട്ട് ഗോൾഡിന്റെ വില കുറയുമെന്നാണ് പ്രവചനം