എന്‍ഫീല്‍ഡിന്റെ ഏപ്രില്‍ വില്‍പ്പനയില്‍ കുതിപ്പ്

എന്‍ഫീല്‍ഡിന്റെ ഏപ്രില്‍ വില്‍പ്പനയില്‍ കുതിപ്പ്

Spread the News
എന്‍ഫീല്‍ഡിന്റെ ഏപ്രില്‍ വില്‍പ്പനയില്‍ കുതിപ്പ്

വില്‍പ്പനയില്‍ വന്‍ കുതിപ്പ് സൃഷ്ടിച്ചിരിക്കുകയാണ് റോയല്‍ എന്‍ഫീല്‍ഡ്. 2024 ഏപ്രില്‍ മാസം 81,870 യൂണിറ്റുകളാണ് വിറ്റഴിച്ചത്.

മുന്‍ വര്‍ഷം ഇതേ മാസം വിറ്റത് 73,136 യൂണിറ്റുകളാണ്. 12 ശതമാനത്തിന്റെ വര്‍ധനയാണ് ഏപ്രില്‍ വില്‍പ്പനയില്‍ എന്‍ഫീല്‍ഡ് കൈവരിച്ചത്.

ഈ വര്‍ഷം ഏപ്രിലില്‍, ആഭ്യന്തര വിപണിയില്‍ എന്‍ഫീല്‍ഡ് വിറ്റത് 75,038 യൂണിറ്റുകളാണ്. കഴിഞ്ഞ വര്‍ഷം ഇത് 68,881 യൂണിറ്റുകളായിരുന്നു. ഇക്കാര്യത്തില്‍ 9 ശതമാനത്തിന്റെ വര്‍ധനയാണുണ്ടായത്.

ഏപ്രിലിലെ കയറ്റുമതിയില്‍ 61 ശതമാനം വര്‍ധനയും കൈവരിച്ചു. മുന്‍വര്‍ഷം 4,255 യൂണിറ്റുകളാണ് കയറ്റുമതി ചെയ്തതെങ്കില്‍ ഈ വര്‍ഷം ഇത് 6,832 യൂണിറ്റുകളാണ്.
റോയല്‍ എന്‍ഫീല്‍ഡിന്റെ വില്‍പ്പനയില്‍ 90 ശതമാനവും സംഭാവന ചെയ്യുന്നത് 350 സിസി വരെ എന്‍ജിന്‍ കപ്പാസിറ്റിയുള്ള മോഡലുകളാണ്.

350 സിസി വരെ എന്‍ജിന്‍ കപ്പാസിറ്റിയുള്ള മോഡലുകളുടെ വില്‍പ്പന 13 ശതമാനം ഉയര്‍ന്ന് 72,866 യൂണിറ്റുകളായി.

350 സിസിക്കു മുകളില്‍ എന്‍ജിന്‍ കപ്പാസിറ്റിയുള്ള മോഡലുകളുടെ വില്‍പ്പന 7 ശതമാനം മാത്രമാണ് വര്‍ധിച്ചത്. ഈ വിഭാഗത്തില്‍ 9,004 യൂണിറ്റുകളാണ് വിറ്റത്.

വിപണിയില്‍ റോയല്‍ എന്‍ഫീല്‍ഡിന് 10 മോഡലുകളാണ് ഉള്ളത്. ബുള്ളറ്റ് 350, ക്ലാസിക്ക് 350, ഹണ്ടര്‍ 350, മെറ്റിയോര്‍ 350, സ്‌ക്രാം 411, ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി 650, സൂപ്പര്‍ മെറ്റിയോര്‍ 650, ഷോട്ട്ഗണ്‍ 650, ഹിമാലയന്‍ എന്നിവയാണവ.

Leave a Reply

Your email address will not be published. Required fields are marked *