ആഗോള യൂണികോണ്‍ പട്ടികയില്‍ നിന്നും പുറത്താക്കപ്പെട്ട ഏറ്റവും വലിയ 10 സ്റ്റാര്‍ട്ടപ്പുകളുടെ കൂട്ടത്തിൽ ബൈജൂസ്
April 11, 2024 0 By BizNewsബൈജൂസുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് കുറവില്ലാത്ത കാലമാണിത്. കമ്പനിയുമായി ബന്ധപ്പെട്ട പ്രതിസന്ധികള്‍ പരിഹാരമില്ലാതെ തുടരുകയാണ്. ഇപ്പോള്‍ പുതിയൊരു പട്ടികയില്‍ ഇടം നേടിയിരിക്കുകയാണ് മലയാളി സംരംഭകന്‍ ബൈജു രവീന്ദ്രന്റെ എജുക്കേഷന്‍ സ്റ്റാര്‍ട്ടപ്പായ ബൈജൂസ്.
ആഗോള യൂണികോണ്‍ പട്ടികയില്‍ നിന്നും പുറത്താക്കപ്പെട്ട ഏറ്റവും വലിയ 10 സ്റ്റാര്‍ട്ടപ്പുകളുടെ കൂട്ടത്തിലാണ് ബൈജൂസ് ഉള്‍പ്പെട്ടിരിക്കുന്നത്. ഹുറണ്‍ യൂണികോണ്‍ ലിസ്റ്റ് വിശകലനം ചെയ്യുമ്പോഴാണ് ഇത് ബോധ്യപ്പെടുന്നത്.
22 ബില്യണ്‍ ഡോളറില്‍ നിന്നാണ് ബൈജൂസിന്റെ മൂല്യം കൂപ്പുകുത്തിയത്. ഒരു വര്‍ഷം മുമ്പ് എജുക്കേഷന്‍ ടെക്നോളജി സ്റ്റാര്‍ട്ടപ്പായ ബൈജൂസിന്റെ സ്ഥാപകന്‍ ബൈജു രവീന്ദ്രന്റെ ആസ്തി 17545 കോടി രൂപയായിരുന്നു. അടുത്തിടെ പുറത്തുവന്ന ഫോബ്‌സ് സമ്പന്ന പട്ടിക അനുസരിച്ച് അത് പൂജ്യമായി മാറി.
ബൈജൂസിന്റെ മൂല്യം 22 ബില്യണ്‍ ഡോളറില്‍ നിന്ന് 1 ബില്യണ്‍ ഡോളറിലേക്കാണ് താഴ്ന്നത്. 2022ല്‍ 22 ബില്യണ്‍ ഡോളറോടെ രാജ്യത്തെ ഏറ്റവും മൂല്യമുള്ള സ്റ്റാര്‍ട്ടപ്പായിരുന്നു ബൈജൂസ്.
ഹുറണ്‍ യൂണികോണ്‍ പട്ടികയില്‍ നിന്ന് പുറത്തായ ഏറ്റവും വലിയ 10 സ്റ്റാര്‍ട്ടപ്പുകളുടെ കൂട്ടത്തില്‍ ഇന്ത്യയില്‍ നിന്നുള്ള ഫാംഈസിയും ഇടം പിടിച്ചിട്ടുണ്ട്.
ഹെല്‍ത്ത് ടെക്‌നോളജി രംഗപ്പ് പ്രവര്‍ത്തിക്കുന്ന സംരംഭമാണിത്. ഏറ്റവു വേഗം ഒരു ബില്യണ്‍ ഡോളര്‍ മൂല്യം കൈവരിക്കുന്ന ലിസ്റ്റ് ചെയ്യപ്പെടാത്ത സ്റ്റാര്‍ട്ടപ്പുകളെയാണ് യൂണികോണ്‍ എന്ന് വിളിക്കുന്നത്.