,

കേരളത്തിന്റെ കടമെടുപ്പ് പരിധിയിൽ 7000 കോടി കേന്ദ്രം കുറച്ചു

നടപ്പ് സാമ്പത്തിക വർഷത്തേക്കുള്ള (2024-25) സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി സംബന്ധിച്ച് പ്രാഥമിക ധാരണയിലെത്തി. 2024-25 സാമ്പത്തിക വർഷത്തിൽ 37,512 കോടി രൂപ കടമെടുക്കാൻ കഴിയുമെന്ന് കേന്ദ്ര ധനമന്ത്രാലയത്തിന്റെ അറിയിപ്പ് സംസ്ഥാന സർക്കാരിന് ലഭിച്ചു. എന്നാൽ നടപ്പ് സാമ്പത്തിക വർഷക്കാലയളവിൽ കടം എടുക്കുന്നതിനായി സംസ്ഥാനം പദ്ധതിയിട്ടിരുന്ന മൊത്തം തുകയിൽ നിന്നും 7,016 കോടി രൂപ കേന്ദ്ര സർക്കാർ കുറവു വരുത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ധനവകുപ്പ് മന്ത്രി കെഎൻ ബാലഗോപാൽ അവതരിപ്പിച്ച സംസ്ഥാന ബജറ്റിൽ, 2024-25 സാമ്പത്തിക വർഷത്തിൽ കേരളത്തിന്…

കേരളത്തിന്റെ കടമെടുപ്പ് പരിധിയിൽ 7000 കോടി കേന്ദ്രം കുറച്ചു
കേരളത്തിന്റെ കടമെടുപ്പ് പരിധിയിൽ 7000 കോടി കേന്ദ്രം കുറച്ചു

ടപ്പ് സാമ്പത്തിക വർഷത്തേക്കുള്ള (2024-25) സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി സംബന്ധിച്ച് പ്രാഥമിക ധാരണയിലെത്തി. 2024-25 സാമ്പത്തിക വർഷത്തിൽ 37,512 കോടി രൂപ കടമെടുക്കാൻ കഴിയുമെന്ന് കേന്ദ്ര ധനമന്ത്രാലയത്തിന്റെ അറിയിപ്പ് സംസ്ഥാന സർക്കാരിന് ലഭിച്ചു.

എന്നാൽ നടപ്പ് സാമ്പത്തിക വർഷക്കാലയളവിൽ കടം എടുക്കുന്നതിനായി സംസ്ഥാനം പദ്ധതിയിട്ടിരുന്ന മൊത്തം തുകയിൽ നിന്നും 7,016 കോടി രൂപ കേന്ദ്ര സർക്കാർ കുറവു വരുത്തിയിട്ടുണ്ട്.

ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ധനവകുപ്പ് മന്ത്രി കെഎൻ ബാലഗോപാൽ അവതരിപ്പിച്ച സംസ്ഥാന ബജറ്റിൽ, 2024-25 സാമ്പത്തിക വർഷത്തിൽ കേരളത്തിന് 44,528 കോടി രൂപ കടമെടുക്കാൻ കഴിയുമെന്നായിരുന്നു നിഗമനം.

ഈ തുകയാണ് നടപ്പ് സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിൽ മൂലധന വരവ് ഇനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ നിന്നും 7,016 കോടി രൂപ കുറയുന്നതുകൊണ്ട് തന്നെ സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന സംസ്ഥാന സർക്കാരിനെ നടപ്പ് സാമ്പത്തിക വർഷം കാത്തിരിക്കുന്ന വെല്ലുവിളിയായി അതു മാറും.

ഇനിയും വെട്ടിക്കുറയ്ക്കുമോ?
മുൻ വർഷങ്ങളിൽ സംസ്ഥാന സര്‍ക്കാരിനു വേണ്ടി കടമെടുത്ത കിഫ്ബിയുടെയും കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡിന്റെയും (കെഎസ്എസ്പിഎൽ) വായ്പ ഇനത്തിലും പിഎഫ് നിക്ഷേപ ഇനത്തിലും ഏകദേശം 12,000 കോടി രൂപ, നടപ്പ് സാമ്പത്തിക വർഷത്തെ സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ കേന്ദ്രം വെട്ടിക്കുറയക്കാൻ സാധ്യതയുണ്ട്.

ചുരുക്കത്തിൽ 7,016 കോടിക്ക് പുറമെ കിഫ്ബിയുടെയും കെഎസ്എസ്പിഎല്ലിന്റെയും പേരിൽ 12,000 കോടി രൂപ കൂടി കേരളത്തിന്റെ കടമെടുപ്പ് പരിയിൽ നിന്നും കേന്ദ്രം വെട്ടിക്കുറച്ചാൽ സംസ്ഥാന സർക്കാർ വെള്ളംകുടിക്കും.

അതുപോലെ ഓരോ സാമ്പത്തിക പാദത്തിലും കടമെടുക്കാൻ കേന്ദ്ര സർക്കാരിൽ നിന്നും പ്രത്യേക അനുമതി ലഭിച്ചാൽ മാത്രമേ റിസർവ് ബാങ്ക് മുഖേന കടമെടുക്കാൻ സംസ്ഥാനത്തിന് കഴിയുകയുള്ളു.

ബജറ്റ് ഇതര മാർഗങ്ങളിലൂടെയുള്ള കേരളത്തിന്റെ കടമെടുപ്പിനെ കുറിച്ച് സുപ്രീം കോടതിയിൽ നിന്നും വിമർശനമേറ്റതോടെ ഇനി പിടിമുറുക്കാൻ കേന്ദ്രത്തിന് പ്രയാസവുമില്ല.

ഈയൊരു പശ്ചാത്തലത്തിൽ കടമെടുപ്പ് പരിധിയിൽ കേന്ദ്രത്തിനെതിരേ സുപ്രീം കോടതിയിൽ കേസിനു പോയതു അബദ്ധമായെന്ന വിലയിരുത്തലും ഉയർന്നു കഴിഞ്ഞു.

About the Author

Leave a Reply

Your email address will not be published. Required fields are marked *

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor

Search the Archives

Access over the years of investigative journalism and breaking reports