ടാറ്റാ പവര്‍ 2024 സാമ്പത്തിക വര്‍ഷം  ഏഴായിരം ചാര്‍ജിങ് പോയിന്‍റുകള്‍ സ്ഥാപിക്കും

ടാറ്റാ പവര്‍ 2024 സാമ്പത്തിക വര്‍ഷം ഏഴായിരം ചാര്‍ജിങ് പോയിന്‍റുകള്‍ സ്ഥാപിക്കും

September 9, 2023 0 By BizNews

കൊച്ചി:   രാജ്യത്തെ വൈദ്യുത വാഹന മേഖലയെ ശക്തമാക്കാനുള്ള നീക്കങ്ങളുടെ ഭാഗമായി ടാറ്റാ പവര്‍ 2024 സാമ്പത്തിക വര്‍ഷത്തില്‍ ഏഴായിരത്തോളം ചാര്‍ജിങ് പോയിന്‍റുകള്‍ സ്ഥാപിക്കും. 2028 സാമ്പത്തിക വര്‍ഷത്തോടെ 25,000 ചാര്‍ജിങ് പോയിന്‍റുകളും സ്ഥാപിക്കും. 2070-ഓടെ നെറ്റ് സീറോ എന്ന നില കൈവരിക്കാനുള്ള ഇന്ത്യയുടെ നീക്കങ്ങളില്‍ വൈദ്യത വാഹനങ്ങള്‍ക്കുള്ള നിര്‍ണായക പങ്കു കണക്കിലെടുത്തു കൂടിയാണ് ഈ നീക്കം.

 വൈദ്യുത വാഹനങ്ങള്‍ കൂടുതലായി സ്വീകരിക്കപ്പെടാന്‍ ചാര്‍ജിങ് സംവിധാനങ്ങള്‍ വിപുലമാകേണ്ടത് അനിവാര്യമാണ്.  ടാറ്റാ പവറിന്‍റെ ഈസി പവര്‍ വാഹന ചാര്‍ജിങ് സംവിധാനങ്ങള്‍ ശക്തമാക്കുന്നതില്‍ വലിയ പങ്കു വഹിക്കുന്നുണ്ട്. ഈസി ചാര്‍ജ് ആപ് വഴി രാജ്യ വ്യാപകമായുള്ള ലൈവ് ചാര്‍ജിങ് സ്റ്റേഷനുകളുടെ വിവരങ്ങള്‍, അടുത്തുള്ള ചാര്‍ജിങ് പോയിന്‍റില്‍ മുന്‍കൂട്ടി ബുക്കു ചെയ്യാനുള്ള സൗകര്യം എന്നിവയെല്ലാം ലഭിക്കും.  ചാര്‍ജിങ് സ്റ്റേഷനുകളില്‍ വയര്‍ലെസ് പണമടക്കലും സാധ്യമാണ്.

 ഒലിയ നഗരങ്ങളിലെ മുന്‍നിര ഫ്ളീറ്റ് ഓപറേറ്റര്‍മാരുമായി പങ്കാളിത്തത്തിലൂടെ ചാര്‍ജിങ് ഹബ്ബുകള്‍ സ്ഥാപിക്കാനും ടാറ്റാ പവറിനു പദ്ധതിയുണ്ട്. നിലവില്‍ ഫ്ളീറ്റ് കാറുകള്‍ക്കു മാത്രമായുള്ള അഞ്ഞൂറിലേറെ ചാര്‍ജിങ് പോയിന്‍റുകളാണ് ടാറ്റാ പവറിനുള്ളത്.  280-ല്‍ ഏറെ ബസ് ചാര്‍ജിങ് പോയിന്‍റുകള്‍ സ്ഥാപിച്ചു കഴിഞ്ഞ ടാറ്റാ പവര്‍ എണ്ണൂറിലേറെ കൂടി സ്ഥാപിക്കാനും ഉദ്ദേശിക്കുന്നുണ്ട്.

 ടാറ്റാ പവര്‍ ഈസി ആപ് വഴി 9 ലക്ഷത്തിലേറെ ചാര്‍ജിങ് സെഷനുകളാണ് നടത്തിയിട്ടുള്ളത്. ഒന്നര ലക്ഷത്തിലേറെ രജിസ്ട്രേഡ് ഉപഭോക്താക്കളാണ് ഇതു നടത്തിയത്. ഇവയിലൂടെ 64 ദശലക്ഷം കിലോമീറ്റര്‍ വൈദ്യുത വാഹന ഓട്ടമാണ് നടന്നതെന്ന് അനുമാനിക്കുന്നു.

കമ്പനി ഇതിനകം 50,000 ഹോം ചാര്‍ജറുകളും 4370-ല്‍ ഏറെ പബ്ലിക്, സെമി പബ്ലിക് ചാര്‍ജിങ് പോയിന്‍റുകളും സ്ഥാപിച്ചിട്ടുണ്ട്.