രാജ്യത്ത് 56 ജില്ലകളിൽ കൂടി സ്വർണത്തിന്റെ നിർബന്ധിത ഹാൾമാർക്കിങ്

രാജ്യത്ത് 56 ജില്ലകളിൽ കൂടി സ്വർണത്തിന്റെ നിർബന്ധിത ഹാൾമാർക്കിങ്

Spread the News

ന്യൂഡൽഹി: സ്വർണത്തിന്റെ നിർബന്ധിത ഹാൾമാർക്കിങ് (എച്ച്‍യുഐഡി) നടപ്പാക്കിയ പുതിയ 56 ജില്ലകളിൽ ഇടുക്കി ഉൾപ്പെട്ടില്ല. കേരളത്തിൽ ഇടുക്കിയൊഴികെ എല്ലാ ജില്ലകളിലും ഹാൾമാർക്കിങ് നിലവിൽ നിർബന്ധമാണ്. രാജ്യത്തെ ഏകദേശം 100 ശതമാനത്തിനടുത്ത് സ്വർണ വിൽപന നടക്കുന്ന 339 ജില്ലകളിലാണ് എച്ച്‍യുഐഡി ആദ്യഘട്ടത്തിൽ നടപ്പാക്കിയത്.

പുതിയ ജില്ലകൾ കൂടി ഉൾപ്പെടുത്തിയതോടെ ഹാൾമാർക്കിങ് നിർബന്ധമായ ജില്ലകൾ 395 ആയി. 2021 ജൂലൈയിലാണ് എച്ച്‍യുഐഡി നടപ്പാക്കിയത്. ഹാൾമാർക്ക് ചെയ്‌തിരിക്കുന്ന ഓരോ ആഭരണത്തിലും അടയാളപ്പെടുത്തുന്ന 6 അക്ക സവിശേഷ അടയാളമാണ് എച്ച്‌യുഐഡി. ഇതിൽ ഇംഗ്ലിഷ് അക്ഷരങ്ങളും അക്കങ്ങളും ഉൾപ്പെടും.

Leave a Reply

Your email address will not be published. Required fields are marked *