പരാഗ് അഗ്രവാളിനെ പുറത്താക്കിയതിന്‍റെ കാരണം വെളിപ്പെടുത്തി മസ്ക്
September 6, 2023 0 By BizNewsകലിഫോർണിയ: ഇന്ത്യൻ വംശജനായ പരാഗ് അഗ്രവാളിനെ ട്വിറ്റർ സിഇഒ സ്ഥാനത്തുനിന്നു പുറത്താക്കിയതിന്‍റെ കാരണം വെളിപ്പെടുത്തി എക്സ് (മുന്പ് ട്വിറ്റർ) മേധാവി ഇലോണ്‍ മസ്ക്.
വാൾട്ടർ ഇസാക്സണ്‍ എഴുതുന്ന മസ്കിന്‍റെ ജീവചരിത്രത്തിലാണു വെളിപ്പെടുത്തൽ. പുസ്തകം ഈ മാസം 12നു പുറത്തിറങ്ങും.
വൻ തുക മുടക്കി ട്വിറ്റർ ഏറ്റെടുത്തതിനു പിന്നാലെ കഴിഞ്ഞ വർഷം മാർച്ചിൽ മസ്ക് പരാഗുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പരാഗ് വളരെ നല്ലയാളാണെന്നും ട്വിറ്ററിനു വേണ്ടത് തീ തുപ്പുന്ന ഒരു ഡ്രാഗണിനെയാണ് എന്നുമാണു കൂടിക്കാഴ്ചയ്ക്കുശേഷം മസ്ക് പ്രതികരിച്ചത്.
പിന്നാലെ പരാഗിനെ മസ്ക് പുറത്താക്കി. സ്ഥാനമേറ്റ് ഒരു വർഷത്തിനിടെയായിരുന്നു പുറത്താക്കൽ.
ഐഐടി ബോംബെ, സ്റ്റാൻഫഡ് എന്നിവിടങ്ങളിൽനിന്നു വിദ്യാഭ്യാസം പൂർത്തിയാക്കിയ പരാഗ് 2011ലാണ് ട്വിറ്ററിൽ ചേർന്നത്.
2017ൽ ചീഫ് ടെക്നോളജി ഓഫീസറായി. ട്വിറ്റർ സഹസ്ഥാപകൻ ജാക്ക് ഡോഴ്സി സ്ഥാനമൊഴിഞ്ഞതോടെ പരാഗ് സിഇഒ സ്ഥാനത്തുമെത്തി.