നേട്ടം തുടര്‍ന്ന്‌ വിപണി, നിഫ്റ്റി 19550 ന് മീതെ

നേട്ടം തുടര്‍ന്ന്‌ വിപണി, നിഫ്റ്റി 19550 ന് മീതെ

September 5, 2023 0 By BizNews

മുംബൈ: ഇന്ത്യന്‍ ഇക്വിറ്റി വിപണി തുടര്‍ച്ചയായ മൂന്നാം ദിവസവും ഉണര്‍വിലാണ്. സെന്‍സെക്‌സ് 98.41 പോയിന്റ് അഥവാ 0.15 ശതമാനം ഉയര്‍ന്ന് 65726.55 ലെവലിലും നിഫ്റ്റി 37 പോയിന്റ് അഥവാ 0.19 ശതമാനം ഉയര്‍ന്ന് 19565.80 ലെവലിലും വ്യാപാരം തുടരുന്നു. 2012 ഓഹരികള്‍ മുന്നേറുമ്പോള്‍ 1006 ഓഹരികളാണ് തിരിച്ചടി നേരിടുന്നത്.

117 ഓഹരി വിലകളില്‍ മാറ്റമില്ല. അപ്പോളോ ഹോസ്പിറ്റല്‍സ്, ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ്,ബിപിസിഎല്‍,ടാറ്റ മോട്ടോഴ്‌സ്,എല്‍ടിഐഎം,ഒഎന്‍ജിസി,ബജാജ് ഓട്ടോ,കോള്‍ ഇന്ത്യ,ടൈറ്റന്‍ എന്നിവയാണ് നിഫ്റ്റിയില്‍ മികച്ച നേട്ടം കൈവരിക്കുന്ന ഓഹരികള്‍.ഡോ.റെഡ്ഡീസ്,എന്‍ടിപിസി,ഹിന്‍ഡാല്‍കോ,ടാറ്റ സ്റ്റീല്‍,അള്‍ട്രാടെക്ക് സിമന്റ്,എസ്ബിഐ ലൈഫ്,ജെഎസ്ഡബ്ല്യു സ്റ്റീല്‍ എന്നിവ കനത്ത ഇടിവ് നേരിട്ടു.

മേഖലകളില്‍ ലോഹം, ബാങ്ക് ഒഴികെയുള്ളവ നേട്ടമുണ്ടാക്കുമ്പോള്‍ എഫ്്ംസിജി ഇന്‍ഫ്ര എന്നിവ അരശതമാനത്തിലധികം ഉയര്‍ന്നിട്ടുണ്ട്. ബിഎസ്ഇ മിഡക്യാപ്,സ്‌മോള്‍ക്യാപ് സൂചികകള്‍ 1 ശതമാനമാണ് കരുത്താര്‍ജ്ജിച്ചത്.