വിപണി പങ്കാളികളുടെ സൈബര്‍ സുരക്ഷ;പുതിയ മാര്ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി സെബി
August 27, 2023 0 By BizNewsന്യൂഡെല് ഹി: സൈബര് സുരക്ഷയും സൈബര് പുനരുജ്ജീവനവും വര് ദ്ധിപ്പിക്കുന്നതിനായി മാര് ക്കറ്റ് റെഗുലേറ്റര് സെബി പുതിയ മാര് ഗനിര് ദ്ദേശങ്ങള് പുറത്തിറക്കി. പുതിയ ചട്ടക്കൂട് ഉടനടി പ്രാബല്യത്തില്‍ വരും. ഇത് പ്രകാരം,
മാര്‍ക്കറ്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ സ്ഥാപനങ്ങള്‍ (എംഐഐ) – സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍, ക്ലിയറിംഗ് കോര്‍പ്പറേഷനുകള്‍, ഡിപ്പോസിറ്ററികള്‍ – ഒരു സാമ്പത്തിക വര്‍ഷത്തില്‍ കുറഞ്ഞത് രണ്ട് തവണയെങ്കിലും സമഗ്രമായ സൈബര്‍ ഓഡിറ്റ് നടത്തണം.
അനുസരണ പ്രഖ്യാപനം എംഐഐകളുടെ എംഡികളും സിഇഒകളും നടത്തേണ്ടതുണ്ട്. എടി സിസ്റ്റത്തിലെ ദുര്‍ബലത തിരിച്ചറിയുന്നതിനായി സമഗ്രമായ പ്രക്രിയകള്‍ ഏര്‍പ്പെടുത്തുക, സെബി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍, സെക്യൂരിറ്റി ഓപ്പറേഷന്‍ സെന്റര്‍ പാലിക്കുന്നുണ്ടെന്നുറപ്പാക്കുക എന്നിവയും എംഡികളുടെയും സിഇഒകളുടെയും ചുമതലയാണ്.
അവശ്യമായ വിഭവങ്ങളും അവ ഉപയോഗപ്പടുത്തുന്നതിനായി സ്റ്റാഫുകളും വേണം. ‘ക്രിട്ടിക്കല്‍ ഇന്‍ഫര്‍മേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍’ ആയ എംഐഐകള്‍ ‘സംരക്ഷിത സിസ്റ്റങ്ങളില്‍’ കാണപ്പെടുന്ന ദുര്‍ബലതകളെക്കുറിച്ച് പതിവായി അപ്‌ഡേറ്റുകള്‍ അയക്കണമെന്നും സെബി നിര്‍ദ്ദേശിക്കുന്നു.എന്‍സിഐഐപിസിക്കാണ് അപ്‌ഡേറ്റുകള്‍ അയക്കേണ്ടത്.
നാഷണല്‍ ക്രിട്ടിക്കല്‍ ഇന്‍ഫര്‍മേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൊട്ടക്ഷന്‍ സെന്റര്‍ (എന്‍സിഐഐപിസി) ആണ് എംഎഐകളെ ക്രിട്ടിക്കല്‍ ഇന്‍ഫര്‍മേഷന്‍ ഇന്‍ഫ്രാസ്ട്രക്ച്വറായി തരംതിരിക്കുന്നത്.