സോഫ്റ്റ്ബാങ്ക് ഓഹരികള്‍ വില്‍ക്കുന്നു, ഇടിവ് നേരിട്ട് സൊമാറ്റോ ഓഹരി

സോഫ്റ്റ്ബാങ്ക് ഓഹരികള്‍ വില്‍ക്കുന്നു, ഇടിവ് നേരിട്ട് സൊമാറ്റോ ഓഹരി

August 27, 2023 0 By BizNews

മുംബൈ: ഫുഡ് ഡെലിവറി അഗ്രഗേറ്ററായ സൊമാറ്റോയുടെ ഓഹരികള്‍ വെള്ളിയാഴ്ച ഇടിവ് നേരിട്ടു. 3 ശതമാനം താഴ്ന്ന് 91 രൂപയിലായിരുന്നു ക്ലോസിംഗ്. ജാപ്പനീസ് മള്‍ട്ടിനാഷണല്‍ നിക്ഷേപകനായ സോഫ്റ്റ്ബാങ്ക് ഉള്‍പ്പെടെയുള്ള ആദ്യകാല നിക്ഷേപകര്‍ സൊമാറ്റോയിലെ ഓഹരികള്‍ വിറ്റഴിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.

ഇതാണ് ഓഹരിയുടെ പ്രകടനത്തെ ബാധിച്ചത്. ബ്ലിങ്കിറ്റ് ഇടപാടിന് ശേഷമുള്ള ലോക്ക് ഇന് പിരീഡ് അവസാനിക്കുന്നതോടെയാണ് സോഫ്റ്റ്ബാങ്ക് ഓഹരികള്‍ വില്‍ക്കുക. സൈക്കായ ക്യാപിറ്റല്‍, ടൈഗര്‍ ഗ്ലോബല്‍ എന്നിവയുള്‍പ്പെടെ മറ്റ് നിക്ഷേപകര്‍ക്കുള്ള ലോക്ക്-ഇന്‍ കാലാവധിയും ഈ ആഴ്ച അവസാനിക്കും.

ഇതോടെ ഈ ഓഹരികള്‍ ഓഗസ്റ്റ് 28 തിങ്കളാഴ്ച വ്യാപാരത്തിനായി അണ്‍ലോക്ക് ചെയ്യപ്പെടും.
സോഫ്റ്റ്ബാങ്കിന് 3.35 ശതമാനം ഓഹരിയാണ് സൊമാറ്റോയിലുള്ളത്.2023 ജനുവരി 25 ന് കുറിച്ച, 52 ആഴ്ച താഴ്ചയായ 44.35 രൂപയില്‍ നിന്നും സൊമാറ്റോ സ്റ്റോക്ക് ഇതിനോടകം 110 ശതമാനം നേട്ടമുണ്ടാക്കിയിട്ടുണ്ട്.

2022 ഓഗസ്റ്റിലാണ് സൊമാറ്റോ ക്വിക്ക് കൊമേഴ്‌സ് കമ്പനിയായ ബ്ലിങ്കിറ്റിനെ ഏറ്റെടുത്തത്. അതിന്റെ വെയര്‍ ഹൗസിംഗ്, അനുബന്ധ സേവന ബിസിനസിനേയും സൊമാറ്റാ സ്വന്തമാക്കിയിരുന്നു.