മേദാന്ത ഓഹരി പുതിയ ഉയരത്തില്‍, ലിസ്റ്റ് ചെയ്ത് 7 മാസത്തില്‍ മള്‍ട്ടിബാഗര്‍ നേട്ടം

June 15, 2023 0 By BizNews

ന്യൂഡല്‍ഹി: മെഡാന്റയുടെ മാതൃ കമ്പനിയായ ഗ്ലോബല്‍ ഹെല്‍ത്തിന്റെ ഓഹരികള്‍ വ്യാഴാഴ്ച ആദ്യ ട്രേഡിംഗ് സെഷനില്‍ 4 ശതമാനത്തിലധികം ഉയര്‍ന്നു. 2022 നവംബറില്‍ ലിസ്റ്റുചെയ്ത സ്വകാര്യ ആശുപത്രി ശൃംഖല ഓഹരി വെറും ഏഴ് മാസത്തിനുള്ളില്‍ മള്‍ട്ടിബാഗറായി മാറി. പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ കമ്പനി 2,205 കോടിയിലധികം രൂപ സമാഹരിച്ചിരുന്നു.

336 രൂപയിലായിരുന്നു ലിസ്റ്റിംഗ്. ഇതിനോടകം ഓഹരി 104 ശതമാനം ഉയര്‍ന്നു. ഘടനാപരമായ ഡിമാന്‍ഡ്, വിവേകപൂര്‍ണ്ണമായ ചെലവ് മാനേജുമെന്റ്, കാപെക്സ് അച്ചടക്കം എന്നിവയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ ആശുപത്രി മേഖല നേട്ടമുണ്ടാക്കുമെന്ന് ജെപി മോര്‍ഗന്‍ വിലയിരുത്തി.

ബിഎസ്ഇ ഹെല്‍ത്ത് കെയര്‍ സൂചികയെയും നിഫ്റ്റി സൂചികയെയും യഥാക്രമം 190 ശതമാനവും 152 ശതമാനവും ആശുപത്രി മേഖല പിന്തള്ളിയതായി ജെപി മോര്‍ഗന്‍ പറയുന്നു.

അതുകൊണ്ടുതന്നെ 710 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരി വാങ്ങാനാണ് അവര്‍ നിര്‍ദ്ദേശിക്കുന്നത്. നിലവിലെ വിലയായ 654.4 രൂപയില്‍ നിന്നും 9 ശതമാനം അധികമാണിത്.