ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ കടല്‍ വിഭവങ്ങള്‍

ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ കടല്‍ വിഭവങ്ങള്‍

September 19, 2018 0 By

കടല്‍ വിഭവങ്ങള്‍ രുചിക്ക് പുറമേ ആരോഗ്യത്തിന് മെച്ചപ്പെട്ട ഗുണങ്ങള്‍ പ്രദാനം ചെയ്യുന്നുണ്ട് . സിങ്ക്, കാല്‍സ്യം , പലതരം ധാതുക്കള്‍ എന്നിവയാല്‍ ഇവ സമ്പന്നമാണ്. കടല്‍വിഭവങ്ങളായ മത്സ്യങ്ങളില്‍ വൈറ്റമിന്‍ ബി 12 , മഗ്‌നീഷ്യം, നിയാസിന്‍, ഫോസ്ഫറസ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. കക്കയിറച്ചിയില്‍ ധാരാളമായി അടങ്ങിയിട്ടുള്ള സിങ്ക് ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. ചെമ്മീനില്‍ ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മാരകരോഗങ്ങളെപ്പോലും പ്രതിരോധിക്കും.

ഒമേഗ 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുള്ള കടല്‍വിഭവങ്ങള്‍ എല്ലാം ഹൃദയാരോഗ്യത്തിന് വളരെ പ്രധാനമാണ്. മത്തി, അയല, ചാള, ചെമ്പല്ലി, നെത്തോലി, സാല്‍മണ്‍ എന്നിവയിലാണ് ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നത്. ചൂരമീനിലും ഒരു അളവ് വരെ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. കടല്‍വിഭവങ്ങള്‍ക്ക് യൗവനം നിലനിറുത്താനുള്ള അസാമാന്യമായ കഴിവും ഉണ്ട്.