നിഫ്റ്റി 18255 ഭേദിച്ചു, 556 പോയിന്റ് കൂട്ടിച്ചേര്‍ത്ത് സെന്‍സെക്‌സ്

May 4, 2023 0 By BizNews

മുംബൈ: ബെഞ്ച്മാര്‍ക്ക് സൂചികകള്‍ വ്യാഴാഴ്ച 1 ശതമാനത്തിനടുത്ത് നേട്ടമുണ്ടാക്കി. സെന്‍സെക്‌സ് 0.91 ശതമാനം അഥവാ 555.95 പോയിന്റുയര്‍ന്ന് 61749.25 ലെവലിലും നിഫ്റ്റി 0.92 ശതമാനം അഥവാ 165.95 പോയിന്റുയര്‍ന്ന് 18255.80 ലെവലിലുമാണ് ക്ലോസ് ചെയ്തത്. അദാനി എന്റര്‍പ്രൈസസ്,ബജാജ് ഫിനാന്‍സ്,എച്ച്ഡിഎഫ്‌സി,എസ്ബിഐ ലൈഫ്,എച്ച്ഡിഎഫ്‌സി ബാങ്ക്,ബിപിസിഎല്‍,ബജാജ് ഫിന്‍സര്‍വ്,ഏഷ്യന്‍പെയിന്റ്‌സ്,എസ്ബിഐ,അദാനി പോര്‍ട്ട്‌സ്,എച്ച്ഡിഎഫ്‌സി ലൈഫ്, സിപ്ല, ഭാരതി എയര്‍ടെല്‍,ഗ്രാസിം,ടിസിഎസ്,ബ്രിട്ടാനിയ,ടാറ്റ സ്റ്റീല്‍,സണ്‍ഫാര്‍മ,റിലയന്‍സ് എന്നിവയാണ് നേട്ടത്തില്‍ മുന്നില്‍.

ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്,യുപിഎല്‍,നെസ്ലെ ഇന്ത്യ,പവര്‍ഗ്രിഡ്,ഐടിസി,ടാറ്റ കണ്‍സ്യൂമര്‍,ടാറ്റ മോട്ടോഴ്‌സ്,വിപ്രോ,മഹീന്ദ്ര ആന്റ് മഹീന്ദ്ര,ഐഷര്‍ മോട്ടോഴ്‌സ് തിരിച്ചടി നേരിട്ടു. എഫ്എംസിജി ഒഴികെയുള്ള മേഖലകളെല്ലാം നേട്ടമുണ്ടാക്കുന്നതിനും വിപണി സാക്ഷിയായി. എഫ്ംസിജി 0.13 ശതമാനമാണ് പൊഴിച്ചത്.

നിഫ്റ്റി സാമ്പത്തിക സേവന മേഖല 1.55 ശതമാനവും ലോഹം, പൊതുമേഖല ബാങ്ക് എന്നിവ 1.3 ശതമാനവുമുയര്‍ന്നു. യുഎസ് വിപണിയിലെ തളര്‍ച്ച ഒഴിവാക്കി ബുള്ളിഷ് ആക്കം പുന:രാരംഭിച്ചതായി സന്തോഷ് മീണ, സ്വസ്തിക ഇന്‍വെസ്റ്റ്മാര്‍ട്ട് ലിമിറ്റഡ് ഗവേഷണ വിഭാഗം മേധാവി പറയുന്നു.ക്രൂഡ് ഓയില്‍ വിലയിടിവ്, യുഎസ് ബോണ്ട് യീല്‍ഡ്, ഡോളര്‍ സൂചിക എന്നിവ ഇന്ത്യയെപ്പോലുള്ള വളര്‍ന്നുവരുന്ന വിപണികള്‍ക്ക് അനുകൂലമായ ട്രിഗറുകളാണ്.

എഫ്ഐഐകള്‍ തുടര്‍ച്ചയായി വാങ്ങുന്നതും ശക്തി പകര്‍ന്നു. 18632-18696 ലെവലിലായിരിക്കും നിഫ്റ്റി ലക്ഷ്യം വയ്ക്കുക. 18000 ഒരു ദീര്‍ഘകാല സപ്പോര്‍ട്ടാകും.