സൂപ്പര്‍ബ്രാന്‍ഡ് 2025 പുരസ്കാരം മുത്തൂറ്റ് ഫിന്‍കോര്‍പിന്

സൂപ്പര്‍ബ്രാന്‍ഡ് 2025 പുരസ്കാരം മുത്തൂറ്റ് ഫിന്‍കോര്‍പിന്

March 28, 2025 0 By BizNews

കൊച്ചി: മുത്തൂറ്റ് ഫിന്‍കോര്‍പിന് സൂപ്പര്‍ബ്രാന്‍ഡ് 2025 പുരസ്കാരം.

മികച്ച ഉപഭോക്തൃ വിശ്വാസം, സല്‍പ്പേര്, വ്യവസായരംഗത്ത് നേതൃത്വം എന്നിവ തെളിയിച്ച ബ്രാന്‍ഡ് എന്നനിലയിലാണ് അംഗീകാരം.

ഉപഭോക്താക്കളും പ്രഫഷണലുകളും സ്വതന്ത്ര വോട്ടിംഗിലൂടെയാണ് ഈ പുരസ്കാരം നിർണയിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.

ഈ പുരസ്കാരം നേടുന്ന സ്വര്‍ണപ്പണയ എന്‍ബിഎഫ്സി രംഗത്തെ ആദ്യ കമ്പനിയാണ് മുത്തൂറ്റ് ഫിന്‍കോര്‍പ്.