
കേരളത്തില്‍ സാനിധ്യം വര്‍ധിപ്പിക്കാന്‍ ഹാറ്റ്‌സണ്‍ അഗ്രോ
March 25, 2025 0 By BizNews
കോഴിക്കോട്: ഹാറ്റ്‌സണ്‍ അഗ്രോ പ്രോഡക്ട് ലിമിറ്റഡ് കേരളത്തില്‍ സാനിധ്യം വര്‍ധിപ്പിക്കാനൊരുങ്ങുന്നു.
കേരളത്തിന് പുറമേ മഹാരാഷ്ട്ര, ഒഡീഷ, മധ്യപ്രദേശ്, ബിഹാര്‍, ജാര്‍ഖണ്ഡ്, ഗുജറാത്ത്, ആന്‍ഡമാന്‍ നിക്കോബാര്‍ എന്നിവിടങ്ങളിലും പുതിയ ഔട്ട്‌ലെറ്റുകള്‍ ആരംഭിക്കുന്നതിന് കമ്പനിക്ക് പദ്ധതിയുണ്ട്.
തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, പുതുച്ചേരി, ഗോവ എന്നിവിടങ്ങളിലും സാനിധ്യം കൂടുതല്‍ ശക്തമാക്കും.
ഇന്ത്യയില്‍ ക്ഷീരോല്‍പന്ന റീട്ടെയില്‍ മേഖല പരിവര്‍ത്തനവിധേയമാക്കുന്നതിന് പുതുമയുള്ള ക്ഷീരോല്‍പന്നങ്ങള്‍ അനായാസം ലഭ്യമാക്കുന്നതോടൊപ്പം, ക്ഷീരോല്‍പന്ന കര്‍ഷകരുടെയും സംരംഭകരുടെയും ഉപജീവനത്തെ പിന്തുണയ്ക്കുക എന്ന കമ്പനിയുടെ കാഴ്ചപ്പാടാണ് ഹാറ്റ്‌സണ്‍ അഗ്രോ ഈ നീക്കത്തിലൂടെ അരക്കിട്ടുറപ്പിക്കുന്നതെന്ന് ഹാറ്റ്‌സണ്‍ അഗ്രോ പ്രോഡക്ട് ലിമിറ്റഡ് ചെയര്‍മാന്‍ ആര്‍.ജി ചന്ദ്രമോഹന്‍ പറഞ്ഞു.
ആധുനിക റിട്ടെയില്‍ മാതൃകകള്‍ മുഖേന ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുകയാണ ഞങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം നാലായിരാമത്തെ എച്ച്എപി ഡെയിലി ഔട്ട്‌ലെറ്റ് കമ്പനി തുറന്നിരുന്നു.
ഇന്ത്യയിലെ സ്വകാര്യമേഖലയിലുള്ള മുന്‍നിര ക്ഷീരോല്‍പന്ന കമ്പനിയാണ് ഹാറ്റ്‌സണ്‍ അഗ്രോ. ഹാറ്റ്‌സണ്‍ അഗ്രോയുടെ കീഴിലുള്ള പ്രമുഖ ഫഌഗ്ഷിപ് ബ്രാന്‍ഡായ അരുണ്‍ ഐസ്‌ക്രീംസ് ഇന്ത്യയിലുടനീളം വിതരണം ചെയ്യുന്നത് എച്ച്എപി ഡെയ്‌ലി വഴിയാണ്.
ഇന്ത്യക്ക് പുറമേ സിംഗപ്പൂര്‍, സീഷെല്‍സ്, മാലിദ്വീപ്, ബ്രൂണൈ, യുഎഇ, മൗറീഷ്യസ് എന്നീ രാജ്യങ്ങളിലേക്കും അരുണ്‍ ഐസ്‌ക്രീം കയറ്റുമതി ചെയ്യുന്നുണ്ട്.