
‘ഭൂമിക്കാര് കുടപിടിക്കും’ പ്രകാശനം ചെയ്തു
March 22, 2025 0 By BizNews
- ഡെന്നി തോമസ് വട്ടക്കുന്നേൽ എഴുതിയ 6-ാമത്തെ പുസ്തകം
കൊച്ചി: മുനമ്പത്തുള്ള തന്റെ ഭൂമിയും വൈകാതെ കടലെടുക്കുമെന്ന തിരിച്ചറിവാണ് ഡെന്നി തോമസിന്റെ ‘ഭൂമിക്കാര് കുട പിടിക്കും’ എന്ന പുസ്തകം നൽകിയതെന്ന് എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ.
കൊച്ചിയിൽ പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇൻഡോനേഷ്യയിലും ജപ്പാനിലും ഒറീസ്സയിലും നടക്കുന്നത് മാത്രമല്ല, ചൂരൽമലയിലെ ഉരുൾപൊട്ടലായും 2018ലേത് പോലുള്ള പ്രളയമായും പ്രകൃതിദുരന്തങ്ങൾ നമ്മളോടൊപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഡെന്നി തോമസിന്റെ എല്ലാ പുസ്തകങ്ങളിലും മനുഷ്യനെയും പ്രകൃതിയെയും കുറിച്ചുള്ള കരുതലുണ്ടെന്ന് മുഖ്യാതിഥിയായി പങ്കെടുത്ത ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമിൽ ദുരന്ത അപകടസാധ്യതാ ലഘൂകരണ വിഭാഗത്തിന്റെ തലവൻ ഡോ. മുരളി തുമ്മാരുകുടി പറഞ്ഞു.

വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറായ സീമ സുരേഷ് പുസ്തകം ഏറ്റു വാങ്ങി.
നാടിന്റെ പാരിസ്ഥിതിക സുസ്ഥിരതയെ അവഗണിച്ച്
ഇനി നമുക്ക് നിലനിൽപ്പ് തന്നെയില്ലെന്ന് പുസ്തകത്തിന്റെ രചയിതാവും സാൻറാ മോണിക്ക ഗ്രൂപ്പിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡെന്നി തോമസ് വട്ടക്കുന്നേൽ പറഞ്ഞു.
ദീപിക ദിനപത്രത്തിന്റെ മാനേജിംഗ് ഡയറക്ടർ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, എഴുത്തുകാരൻ രാം മോഹൻ പാലിയത്ത്, ഷൈജു ദാമോദരൻ, ബാലകൃഷ്ണൻ പെരിയ, റോബിൻ തിരുമല, ഷെറിൻ വർഗീസ് എന്നിവർ പ്രസംഗിച്ചു.
അഭയാർത്ഥികൾ,ക്ഷോഭമടങ്ങാത്ത ലങ്ക, അശാന്തിയുടെ തീരം, കോവിഡ് എന്ത് എന്ത്കൊണ്ട് തുടങ്ങിയ ഡെന്നി തോമസിൻ്റെ കൃതികൾ ഏറെ ശ്രദ്ധ നേടി.
ഈ കാലഘട്ടത്തിയ ഏറ്റവും ശ്രദ്ധേയ മലയാളി സംരംഭകരിലൊരാളാണ് ഡെന്നി തോമസ്. മലയാളിയുടെ പുതുതലമുറ കുടിയേറ്റത്തിൻ്റെ പതാകവാഹകരിലൊരാളായി അറിയപ്പെടുന്നു. വിദേശകാര്യ വിഷയങ്ങളിൽ കേരളത്തിലെ ഏറ്റവും മികച്ച സബ്ജക്ട് എക്സ്പേർട്ട് കൂടിയാണ്.