സ്വർണവിലയിൽ വൻ വർധന

സ്വർണവിലയിൽ വൻ വർധന

March 4, 2025 0 By BizNews

തിരുവനന്തപുരം: റെസ്റ്റ് അവസാനിപ്പിച്ച് സ്വർണവില. കഴിഞ്ഞ കുറച്ചു ദിവസങ്ങളിൽ മാറ്റമില്ലാതെയും കുറഞ്ഞും കൊണ്ടിരുന്ന സ്വർണവിലയിൽ ഇന്ന് വൻ വർധനവാണ് രേഖപ്പെടുത്തിയത്. ഒരു പവൻ സ്വർണത്തിന് 560 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ സ്വർണവില വീണ്ടും 64000 കടന്നു.

64080 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്ന് നൽകേണ്ടത്. ഒരു ഗ്രാം സ്വർണത്തിന് 70 രൂപയാണ് ഇന്ന് വർധിച്ചത്. ഒരു ഗ്രാം സ്വർണത്തിന്റെ വില വീണ്ടും 8000 കടന്നു. ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 8010 രൂപയാണ്.