നേട്ടങ്ങളും പ്രതീക്ഷകളും എടുത്തുപറഞ്ഞ് സാമ്പത്തിക സര്‍വേ
January 31, 2025 0 By BizNewsരാജ്യത്തിന്‍റെ വളര്‍ച്ചയ്ക്ക് പിന്തുണയേകുന്ന മേഖലകളെല്ലാം മികച്ച വളര്‍ച്ച രേഖപ്പെടുത്തുന്നതായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്‍റി്ന്‍റെ മേശ പുറത്തുവച്ച 2024-25 ലെ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട്.
വ്യാവസായിക മേഖല കോവിഡിന് മുമ്പുള്ള വളര്‍ച്ചയെ മറികടന്നുവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2047ഓടെ വികസിത ഇന്ത്യ എന്ന സ്വപ്നം സാക്ഷാല്‍ക്കരിക്കുന്നതിന് പ്രതിവര്‍ഷം 8 ശതമാനം വളര്‍ച്ച കൈവരിക്കണം.
പക്ഷെ 2025 സാമ്പത്തിക വര്‍ഷത്തില്‍ ജിഡിപി 6.4% ആയിരിക്കുമെന്ന് റിപ്പോര്‍ട്ട് പ്രവചിക്കുന്നു. 2026 സാമ്പത്തിക വര്‍ഷത്തിലെ ജിഡിപി വളര്‍ച്ച 6.3% നും 6.8% നും ഇടയിലായിരിക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി.
സാമ്പത്തിക സര്‍വേയിലെ പ്രസക്തഭാഗങ്ങള്‍
- ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ സ്ഥിരതയുള്ളതായി തുടരും
ആഗോള അനിശ്ചിതത്വം ഉണ്ടായിരുന്നിട്ടും, 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ യഥാര്‍ത്ഥ ജിഡിപി വളര്‍ച്ച 6.4% ആണ്. - എല്ലാ മേഖലകളും വളര്‍ച്ചയ്ക്ക് സംഭാവന നല്‍കും
എല്ലാ മേഖലകളും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുവെന്ന് സാമ്പത്തിക സര്‍വേ രേഖ പറഞ്ഞു. കാര്‍ഷിക മേഖല ശക്തമായി തുടരുന്നു. വ്യാവസായിക മേഖല കോവിഡിന് മുമ്പുള്ള സ്ഥിതിയിലേക്ക് തിരിച്ചെത്തി. - പണപ്പെരുപ്പം നിയന്ത്രണത്തിലാകുന്നു
2023-24 സാമ്പത്തിക വര്‍ഷത്തില്‍ 5.4% ആയിരുന്ന ചില്ലറ വ്യാപാര പണപ്പെരുപ്പം 2024-25 ഏപ്രില്‍-ഡിസംബര്‍ കാലയളവില്‍ 4.9% ആയി കുറഞ്ഞുവെന്ന് സര്‍വേ പറയുന്നു. - നേരിട്ടുള്ള വിദേശ നിക്ഷേപം മെച്ചപ്പെടുന്നു
2024-25 ല്‍ ഇതുവരെ വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ സമ്മിശ്രമായാണ് ഇന്ത്യയെ സമീപിക്കുന്നത്. ആഗോള വിപണികളിലെ അനിശ്ചിതത്വവും വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകരുടെ ലാഭമെടുക്കലും മൂലധന ഒഴുക്കിന് കാരണമായി. അതേസമയം, 2024-25 ലെ ആദ്യ എട്ട് മാസങ്ങളില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം തിരിച്ചുവരവിന്‍റെ ലക്ഷണങ്ങള്‍ കാണിച്ചിട്ടുണ്ട്. - വിദേശ നാണ്യ ശേഖരം ശക്തിപ്പെടുന്നു
ഇന്ത്യയുടെ വിദേശ നാണ്യ കരുതല്‍ ശേഖരം 2024 സെപ്റ്റംബറില്‍ 706 ബില്യണ്‍ ഡോളര്‍ എന്ന ഉയര്‍ന്ന നിലയിലായിരുന്നു. 2024 ഡിസംബര്‍ 27 ആയപ്പോഴേക്കും ഇത് 640.3 ബില്യണ്‍ ഡോളറായി. - ബാങ്കിംഗ്, ഇന്‍ഷുറന്‍സ് മേഖല സ്ഥിരതയില്‍
വാണിജ്യ ബാങ്കുകള്‍ അവരുടെ മൊത്ത നിഷ്ക്രിയ ആസ്തി 2024 സെപ്റ്റംബര്‍ അവസാനത്തോടെ 2.6 ശതമാനമായി കുറച്ചു. ഇതിനുപുറമെ, 2024-25 ലെ ആദ്യ പാദത്തില്‍ ക്രെഡിറ്റ്-ജിഡിപി വിടവ് മുന്‍ വര്‍ഷത്തെ ഇതേ പാദത്തിലെ -10.3% ല്‍ നിന്ന് 0.3% ആയി കുറഞ്ഞു, ഇത് ബാങ്ക് വായ്പയിലെ സമീപകാല വളര്‍ച്ച സുസ്ഥിരമാണെന്ന് സൂചിപ്പിക്കുന്നു. കൂടാതെ, 2023-24 ല്‍ ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ 7.7% വര്‍ദ്ധിച്ച് 11.2 ലക്ഷം കോടി രൂപയിലെത്തി, മൊത്തം പെന്‍ഷന്‍ വരിക്കാരുടെ എണ്ണം 2024 സെപ്റ്റംബര്‍ വരെ വര്‍ഷം തോറും 16% വര്‍ദ്ധിച്ചുവെന്ന് സര്‍വേ പറയുന്നു. - കയറ്റുമതി വളരുന്നു
ഇന്ത്യയുടെ മൊത്തം കയറ്റുമതി 2025 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ഒമ്പത് മാസങ്ങളില്‍ സ്ഥിരമായ വളര്‍ച്ച കൈവരിച്ച് 602.6 ബില്യണ്‍ യുഎസ് ഡോളറിലെത്തി . പെട്രോളിയം, രത്നങ്ങള്‍, ആഭരണങ്ങള്‍ എന്നിവ ഒഴികെയുള്ള സേവനങ്ങളുടെയും ചരക്കുകളുടെയും കയറ്റുമതിയിലെ വളര്‍ച്ച 10.4 ശതമാനമായിരുന്നു. ഇതേ കാലയളവില്‍ മൊത്തം ഇറക്കുമതി 682.2 ബില്യണ്‍ യുഎസ് ഡോളറിലെത്തി - എംഎസ്എംഇ വായ്പാ വളര്‍ച്ച ശക്തം
2024 നവംബര്‍ 29 ലെ കാര്‍ഷിക വായ്പയിലെ വളര്‍ച്ച 5.1% ആയിരുന്നു. അതേസമയം, വ്യാവസായിക വായ്പയിലെ വളര്‍ച്ച 2024 നവംബര്‍ അവസാനത്തോടെ 4.4% ആയി ഉയര്‍ന്നു, ഒരു വര്‍ഷം മുമ്പ് രേഖപ്പെടുത്തിയ 3.2% നെക്കാള്‍ കൂടുതലാണിത്.സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കുള്ള (എംഎസ്എംഇ) ബാങ്ക് വായ്പ വന്‍കിട സംരംഭങ്ങള്‍ക്കുള്ള വായ്പ വിതരണത്തേക്കാള്‍ വേഗത്തില്‍ വളരുകയാണ്. 2024 നവംബര്‍ അവസാനത്തോടെ, എംഎസ്എംഇകള്‍ക്കുള്ള വായ്പ വാര്‍ഷികാടിസ്ഥാനത്തില്‍ 13% വളര്‍ച്ച രേഖപ്പെടുത്തി, അതേസമയം വലിയ സംരംഭങ്ങളുടേത് 6.1% ആയിരുന്നു. - വളര്‍ച്ചയ്ക്ക് നിയന്ത്രണം നീക്കല്‍ ആവശ്യമാണ്
വളര്‍ച്ചയെ മുന്നോട്ട് കൊണ്ടുപോകുന്നതിന് അനാവശ്യമായ നിയന്ത്രണങ്ങള്‍ നീക്കണമെന്ന് സാമ്പത്തിക സര്‍വേ ആവശ്യപ്പെടുന്നു. നിയന്ത്രണങ്ങള്‍ നീക്കല്‍ അജണ്ട ത്വരിതപ്പെടുത്തുകയും വിപുലീകരിക്കുകയും ചെയ്യുക, , വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സാമ്പത്തിക സ്വാതന്ത്ര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടി പ്രവര്‍ത്തിക്കുക എന്നതാണ് ആവശ്യമെന്നും സര്‍വേയില്‍ പറയുന്നു. - അടിസ്ഥാന സൗകര്യ മേഖല പധാന ശ്രദ്ധാകേന്ദ്രം
ഭൗതിക, ഡിജിറ്റല്‍, സാമൂഹിക അടിസ്ഥാന സൗകര്യങ്ങളുടെ നിര്‍മ്മാണം കഴിഞ്ഞ അഞ്ച് വര്‍ഷമായി സര്‍ക്കാരിന്‍റെ ശ്രദ്ധാകേന്ദ്രമാണ്.അടിസ്ഥാന സൗകര്യ നിര്‍മ്മാണത്തിന്‍റെ വേഗത തുടരേണ്ടതിന്‍റെ പ്രാധാന്യവും സുസ്ഥിര നിര്‍മ്മാണ രീതികള്‍ പ്രോത്സാഹിപ്പിക്കേണ്ടതിന്‍റെ ആവശ്യകതയും സര്‍ക്കാര്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും സര്‍വേ വ്യക്തമാക്കുന്നു.