നി​ല​മ്പൂ​ർ തേ​ക്കി​ന് ച​രി​ത്ര​വി​ല; നി​കു​തി​യായി ല​ഭി​ച്ച​ത് 2.60 കോ​ടി

നി​ല​മ്പൂ​ർ തേ​ക്കി​ന് ച​രി​ത്ര​വി​ല; നി​കു​തി​യായി ല​ഭി​ച്ച​ത് 2.60 കോ​ടി

February 1, 2025 0 By BizNews

നി​ല​മ്പൂ​ർ: വ​നം​വ​കു​പ്പി​ന്റെ അ​രു​വാ​ക്കോ​ട്‌ ഡി​പ്പോ​യി​ൽ റെ​ക്കോ​ഡ് വി​ല​യി​ൽ ന​ട​ന്ന തേ​ക്ക് ലേ​ല​ത്തി​ലൂ​ടെ നി​കു​തി​യി​ന​ത്തി​ൽ സ​ർ​ക്കാ​റി​ന് ല​ഭി​ച്ച​ത് 2.60 കോ​ടി.

നെ​ല്ലി​ക്കു​ത്ത് തേ​ക്ക് പ്ലാ​ന്‍റേ​ഷ​നി​ലെ തേ​ക്കു​ത​ടി​ക​ൾ​ക്കാ​ണ് റെ​ക്കോ​ഡ് വി​ല ല​ഭി​ച്ച​ത്. ഡി​പ്പോ​യു​ടെ ച​രി​ത്ര​ത്തി​ലെ ഉ​യ​ർ​ന്ന വി​ല​യും റെ​ക്കോ​ഡ് വ​രു​മാ​ന​വു​മാ​ണി​ത്.

ബി ​ക​യ​റ്റു​മ​തി ഇ​ന​ത്തി​ൽ​പെ​ട്ട തേ​ക്കു​ത​ടി​ക്ക് ഘ​ന​മീ​റ്റ​റി​ന് 3.99 ല​ക്ഷം ല​ഭി​ച്ചു. നി​കു​തി ഉ​ൾ​പ്പെ​ടെ ഈ ​ത​ടി​ക്ക​ഷ​ണ​ത്തി​നു മാ​ത്രം 7,14,476 രൂ​പ​യാ​ണ് ല​ഭി​ച്ച​ത്. ലേ​ല​ത്തി​ൽ 97 ഘ​ന​മീ​റ്റ​റ​ർ തേ​ക്കു​ത​ടി​ക​ൾ​ക്ക് 2.14 കോ​ടി രൂ​പ ല​ഭി​ച്ചു.

ബ്രി​ട്ടീ​ഷ് കാ​ല​ത്ത് 1930ൽ ​പ്ലാ​ന്റ് ചെ​യ്ത നെ​ല്ലി​ക്കു​ത്ത് തേ​ക്കു​തോ​ട്ട​ത്തി​ൽ​നി​ന്ന് ഉ​ണ​ങ്ങി​വീ​ണ​തും കാ​റ്റി​ൽ ക​ട​പു​ഴ​കി​യ​തും ഉ​ൾ​പ്പെ​ടെ​യു​ള്ള 120 ഘ​ന​മീ​റ്റ​ർ തേ​ക്കു​ത​ടി​ക​ളാ​ണ് ലേ​ല​ത്തി​ന് വെ​ച്ച​ത്.

ഇ​തി​ൽ 97 ഘ​ന​മീ​റ്റ​ർ വി​റ്റു​പോ​യ​പ്പോ​ൾ 23 ഘ​ന​മീ​റ്റ​ർ പ്ര​തീ​ക്ഷി​ച്ച വി​ല ല​ഭി​ക്കാ​ത്ത​തി​നാ​ൽ അ​ടു​ത്ത ലേ​ല​ത്തി​ലേ​ക്ക് മാ​റ്റി​വെ​ച്ചു. ഫെ​ബ്രു​വ​രി മൂ​ന്നി​നും 12നും ​അ​ടു​ത്ത ലേ​ലം ന​ട​ക്കും.