കേരള അഡ്വര്‍ടൈസിങ് ഏജന്‍സിസ് അസോസിയേഷന്‍ വാര്‍ഷിക ആഘോഷം കൊച്ചിയില്‍
December 2, 2024 0 By BizNewsകൊച്ചി: കേരള അഡ്വര്‍ടൈസിങ് ഏജന്‍സിസ് അസോസിയേഷന്‍ (K3A) എറണാകുളം ആലപ്പുഴ സോണ്‍ 21ാം വാര്‍ഷിക ആഘോഷം കൊച്ചിയില്‍ നടന്നു. ചലച്ചിത്ര താരം സിജോയ് വര്‍ഗ്ഗീസ് ഉത്ഘാടനം ചെയ്തു.
സ്‌റ്റേറ്റ് അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ എ ടി രാജീവ്, സോണ്‍ വൈസ് പ്രസിഡന്റ് സുനില്‍ കാത്തെ, സോണ്‍ പ്രസിഡന്റ് കെ വി കൃഷ്ണകുമാര്‍, സ്‌റ്റേറ്റ് പ്രസിഡന്റ് രാജു മേനോന്‍, ചലച്ചിത്ര താരം രാധിക, സ്‌റ്റേറ്റ് വൈസ് പ്രസിഡന്റ് ജോണ്‍സ് പോള്‍ വളപ്പില സോണ്‍ ട്രെഷറര്‍ ബിനോ പോള്‍, സോണ്‍ ജോയിന്റ് സെക്രട്ടറി ശിവകുമാര്‍ രാഘവ്, സോണ്‍ സെക്രട്ടറി ഒ. പി പ്രജീഷ് തുടങ്ങിയവര്‍ സംസാരിച്ചു