ഭക്ഷണക്രമം നിയന്ത്രിച്ചാല്‍ ആയുസ്സ് വര്‍ധിക്കും
September 17, 2018ഭക്ഷണവും ആരോഗ്യവും ആയുസ്സും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. പഴങ്ങള്‍, പച്ചക്കറികള്‍, ബ്രഡ്, നട്ട്സ്, ഒലീവ് എണ്ണ, കടുകെണ്ണ എന്നിവ കൂടുതല്‍ അടങ്ങിയ ആഹാരക്രമം പിന്തുടരുന്നവര്‍ക്ക് ആയുസ്സ് വര്‍ധിക്കുമെന്നു പഠനം. ജേണല്‍ ഓഫ് ഇന്റേണല്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഈ കണ്ടെത്തല്‍.
സ്ഥിരമായി ഈ ഡയറ്റ് പിന്തുടരുന്നവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് എല്ലാ തരത്തിലുമുള്ള രോഗസാധ്യത 18 ശതമാനം കുറവായിരിക്കുമെന്ന് പഠനം പറയുന്നു. കൂടാതെ മറ്റുള്ളവരെ അപേക്ഷിച്ച് ഹ്യദ്രോഗ സാധ്യത 20 ശതമാനവും കാന്‍സര്‍ വരാനുള്ള സാധ്യത 13 ശതമാനവും കുറവായിരിക്കും. ഇത്തരത്തില്‍ ആന്റി ഇന്‍ഫ്‌ലമേറ്ററി ഡയറ്റ് പിന്തുടരുന്ന പുകവലിക്കാര്‍ക്ക് ഈ ഡയറ്റ് പിന്തുടരാത്ത പുകവലിക്കാരെ അപേക്ഷിച്ച് കൂടുതല്‍ ആരോഗ്യവും ഊര്‍ജവുമുണ്ടാകുമെന്നും പഠനം പറയുന്നു.
പഴങ്ങള്‍, പച്ചക്കറികള്‍, ചായ, കാപ്പി, ഗോതമ്പ് ബ്രഡ്, കൊഴുപ്പു കുറഞ്ഞ ചീസ്, ഒലീവ് എണ്ണ, കടുകെണ്ണ, നട്‌സ്, ചോക്ലേറ്റ്, നിയന്ത്രിത അളവിലുള്ള റെഡ് വൈന്‍, ബിയര്‍ എന്നിവ ഈ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണെന്ന് പഠനം വ്യക്തമാക്കുന്നു. സംസ്‌കരിച്ചതോ അല്ലാത്തതോ ആയ റെഡ്മീറ്റ് ഓര്‍ഗാനിക്ക് മീറ്റ്, ചിപ്പ്സ്, ശീതളപാനിയങ്ങള്‍ എന്നിവ ആഹരത്തില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണെന്നും പഠനം വ്യക്തമാക്കുന്നു.