സ്വർണാഭരണങ്ങളിലെ യു.എ.ഐ.ഡി കോഡ്;നിവേദനം മൂന്നുമാസത്തിനകം തീർപ്പാക്കണം​ -ഹൈകോടതി

സ്വർണാഭരണങ്ങളിലെ യു.എ.ഐ.ഡി കോഡ്;നിവേദനം മൂന്നുമാസത്തിനകം തീർപ്പാക്കണം​ -ഹൈകോടതി

September 28, 2023 0 By BizNews

കൊ​ച്ചി: സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളി​ൽ തി​രി​ച്ച​റി​യ​ൽ കോ​ഡ് സ​ഹി​ത​മു​ള്ള ഹാ​ൾ മാ​ർ​ക്കി​ങ്​​ (യൂ​നി​ക് ആ​ൽ​ഫ ന്യൂ​മ​റി​ക് ഐ.​ഡി കോ​ഡ് -യു.​എ.​ഐ.​ഡി കോ​ഡ്) ന​ട​പ്പാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ല​ഭി​ച്ച നി​വേ​ദ​നം മൂ​ന്നു​മാ​സ​ത്തി​ന​കം തീ​ർ​പ്പാ​ക്ക​ണ​മെ​ന്ന്​ ഹൈ​കോ​ട​തി.

ഓ​ൾ കേ​ര​ള ഗോ​ൾ​ഡ്​ ആ​ൻ​ഡ്​ സി​ൽ​വ​ർ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ന​ട​ക്കം ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കാ​നാ​ണ്​ ജ​സ്റ്റി​സ് വി​ജു എ​ബ്ര​ഹാം കേ​ന്ദ്ര​സ​ർ​ക്കാ​റി​ന് നി​ർ​ദേ​ശം ന​ൽ​കി​യ​ത്. യു.​എ.​ഐ.​ഡി കോ​ഡ് ന​ട​പ്പാ​ക്കു​ന്ന​തി​നെ​തി​രെ സ്വ​ർ​ണ​വി​പ​ണ​ന മേ​ഖ​ല​യി​ലെ ഡീ​ലേ​ഴ്​​സ്​ അ​സോ​സി​യേ​ഷ​നും മ​ർ​ച്ച​ന്‍റ്​​സ്​ അ​സോ​സി​യേ​ഷ​നു​മ​ട​ക്കം ന​ൽ​കി​യ ഹ​ര​ജി​ക​ൾ തീ​ർ​പ്പാ​ക്കി​യാ​ണ്​ ഉ​ത്ത​ര​വ്.

ഹ​ര​ജി​ക്കാ​ർ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ൾ അം​ഗീ​ക​രി​ക്കാ​തി​രു​ന്ന കോ​ട​തി ഇ​ക്കാ​ര്യ​ത്തി​ൽ കേ​ന്ദ്ര ഉ​പ​ഭോ​ക്​​തൃ വ​കു​പ്പ്​ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. പു​തി​യ മാ​റ്റ​ങ്ങ​ൾ കൊ​ണ്ടു​വ​രു​മ്പോ​ൾ ബു​ദ്ധി​മു​ട്ടു​ക​ൾ ഉ​ണ്ടാ​കു​ന്നു​വെ​ന്ന​ത്​ കോ​ട​തി​ക്ക്​ വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടാ​നു​ള്ള കാ​ര​ണ​മ​​െല്ലന്നും കോ​ട​തി അ​ഭി​പ്രാ​യ​പ്പെ​ട്ടു.