പ്രവാസി വനിതകൾക്കായി എൻ.ആർ.ഇ ഈവ് പ്ലസ് അക്കൗണ്ട് അവതരിപ്പിച്ച് ഫെഡറൽ ബാങ്ക്
September 29, 2023ഫെഡറൽ ബാങ്കിന്റെ എൻ.ആർ.ഇ ഈവ് പ്ലസ് അക്കൗണ്ടിന്റെ ദോഹയിലെ ലോഞ്ചിങ് ഫെഡറൽ ബാങ്ക് മിഡിലീസ്റ്റ് ഓപറേഷൻസ് മേധാവി അരവിന്ദ് കാർത്തികേയൻ നിർവഹിക്കുന്നു
————-
ദോഹ: ഇന്ത്യക്കാരായ പ്രവാസി വനിതകൾക്കുള്ള ഫെഡറൽ ബാങ്കിന്റെ എൻ.ആർ.ഇ ഈവ് പ്ലസ് അക്കൗണ്ടുകളുടെ ഖത്തറിലെ ലോഞ്ചിങ് ദോഹയിൽ നടന്നു. ഗൾഫ് മാധ്യമം ഷി ക്യൂ എക്സലൻസ് പുരസ്കാര വേദിയിൽ ഫെഡറൽ ബാങ്ക് മിഡിലീസ്റ്റ് ഓപറേഷൻസ് മേധാവി അരവിന്ദ് കാർത്തികേയനാണ് പ്രവാസി വനിതകൾക്കുള്ള ഏറ്റവും ആകർഷകമായ നിക്ഷേപ പദ്ധതിയായ എൻ.ആർ.ഇ ഈവ് പ്ലസ് പുറത്തിറക്കിയത്.
എൽ.ടി.സി ഇന്റർനാഷനൽ ഡെവലപ്മെന്റ് മാനേജർ വിജയലക്ഷ്മി കർണം ഏറ്റുവാങ്ങി. ഫിഫ വനിത ലോകകപ്പ് വേളയിലായിരുന്നു വിദേശ ഇന്ത്യക്കാരായ വനിതകൾക്കുള്ള പ്രത്യേക സമ്പാദ്യപദ്ധതി എന്ന നിലയിൽ എൻ.ആർ.ഇ ഈവ് പ്ലസ് ഫെഡറൽ ബാങ്ക് പുറത്തിറക്കിയത്. ഉപഭോക്താക്കൾക്ക് സമ്പാദ്യത്തിനൊപ്പം നിരവധി ആനുകൂല്യങ്ങൾകൂടി ലഭ്യമാക്കുന്നതാണ് ഈ അക്കൗണ്ട്.