അടിസ്ഥാന സൗകര്യ വികസനം: പിഎൻബി റൂറൽ എലെക്ട്രിഫിക്കേഷൻ കോർപറേഷനുമായി സഹകരിക്കും
September 28, 2023 0 By BizNewsന്യൂഡൽഹി: രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെയും അടിസ്ഥാന സൗകര്യങ്ങളെയും ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) മഹാരത്ന കമ്പനി റൂറൽ എലെക്ട്രിഫിക്കേഷൻ കോര്പറേഷൻ (ആർഇസി) ലിമിറ്റഡുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു.
കേന്ദ്ര ഊർജ മന്ത്രാലയത്തിന്റെ ഭരണ നിയന്ത്രണത്തിലുള്ളതും നോൺ-ബാങ്കിംഗ് ഫിനാൻസ് കമ്പനി (എൻബിഎഫ്സി), പബ്ലിക് ഫിനാൻഷ്യൽ സ്ഥാപനം (പിഎഫ്ഐ), ഇൻഫ്രാസ്ട്രക്ചർ ഫിനാൻസിംഗ് കമ്പനി (IFC) എന്നീ നിലകളിൽ RBI-യിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതുമായ കമ്പനിയാണ് ആർഇസി ലിമിറ്റഡ്.
ഈ ധാരണാപത്രത്തിലൂടെ, പിഎൻബിയും ആർഇസി ലിമിറ്റഡും പരമപ്രധാനമായ മേഖലകളിലെ വായ്പാ അവസരങ്ങൾ കണ്ടെത്തുന്നതിനും സുഗമമാക്കുന്നതിനും ഒരുമിച്ച് പ്രവർത്തിക്കും. ഈ സഹകരണം രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും വികസനത്തിനും രണ്ട് ബ്രാൻഡുകളുടെയും പ്രതിബദ്ധത ഊന്നിപ്പറയുന്നു.
പിഎൻബി ചീഫ് ജനറൽ മാനേജർ-കോർപ്പറേറ്റ് ക്രെഡിറ്റ് രാജീവ, ആർഇസി എക്സിക്യൂട്ടീവ് ഡയറക്ടർ ടി.എസ്.സി ബോഷ് എന്നിവരുടെ സാന്നിധ്യത്തിലാണ് ധാരണാപത്രം ഒപ്പുവെച്ചത്.ഇരു സ്ഥാപനങ്ങളിലെയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ സന്നിഹിതരായിരുന്നു.